പ്രതിസന്ധികളിലും പ്രത്യാശയുള്ളവരാകുക – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ഇക്കഴിഞ്ഞ ജനറല്‍ ഓഡിയന്‍സില്‍ സഹനത്തെക്കുറിച്ചാണ് പാപ്പ ഉദ്‌ബോധിപ്പിച്ചത്. സഹനമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഒരു ക്രൈസ്തവന് സാധിക്കില്ല എന്നായിരുന്നു പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍.  ”പ്രതിസന്ധികളും സഹനങ്ങളും എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകാം. എന്നാല്‍ പ്രതിസന്ധികളില്ലാത്ത, സമാധാനപൂര്‍ണ്ണമായ ജീവിതത്തിന്റെ രഹസ്യം ക്രിസ്തു എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്ന വിശ്വാസമല്ല; മറിച്ച് പ്രതിസന്ധികളില്‍ അവിടുന്നെന്റെ  കൂടെയുണ്ട് എന്ന വിശ്വാസമാണ്. ഇങ്ങനെ വിശ്വസിക്കുമ്പോള്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക് കഴിയുന്നു. ജീവിതവും ബന്ധങ്ങളും ശാന്തമായി ഒഴുകാന്‍ ഈ വിശ്വാസം നമ്മെ സഹായിക്കും. ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ പോലും ഈ വിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. എത്ര വലിയ പ്രതിസന്ധികളിലും ദൈവത്തിന്റെ സ്‌നേഹവും കരുതലും നമ്മോടൊപ്പമുണ്ടെന്ന് ഉറച്ച് വിശ്വസിക്കുക,” പാപ്പ വിശ്വാസികളോടായി വിശദീകരിച്ചു.

വിശ്വാസത്താലാണ് യേശുക്രിസ്തുവിന്റെ കൃപ നമ്മിലേക്കെത്തുന്നതെന്ന് വിശുദ്ധ പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നു. അതിനാല്‍  ക്രൈസ്തവന്‍ ക്രിസ്തുവില്‍ പ്രത്യാശയുള്ളവനായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചാണ് പാപ്പ ജനറല്‍ ഓഡിയന്‍സ് പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.