ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന സംഭവങ്ങൾക്കെതിരെ പാക്ക് പാർലമെന്റ് അംഗങ്ങൾ

ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും പ്രേരിപ്പിക്കുന്നതിനെതിരെ പാക്കിസ്ഥാനിലെ പാർലമെന്റ് അംഗങ്ങൾ. പാക്കിസ്ഥാൻ ന്യൂനപക്ഷങ്ങൾക്കായുള്ള ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ആണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുവാനുള്ള ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

“ആരും ഒരിക്കലും അനാവശ്യ വിവാഹത്തിലേക്കോ മതത്തിലേക്കോ ചേരുവാൻ ആരെയും നിർബന്ധിക്കരുത്. അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മത വിഭാഗങ്ങളിലെ പെൺകുട്ടികളെ അധിക്ഷേപിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യരുത്. എന്നാൽ നിഭാഗ്യവശാൽ ഇതാണ് നമ്മുടെ സമൂഹത്തിൽ നടക്കുന്നത്. ഈ വിഷയം ഉയർത്തിക്കാട്ടുന്നതിനും അവബോധം വളർത്തുന്നതിനും  ഉള്ള സമയമാണ് ഇത്. പാക്കിസ്ഥാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഈ വിഷയത്തിൽ വാഗ്ദാനങ്ങൾ മാത്രമല്ല വേണ്ടത്. ഒരു വിഭാഗം ആളുകൾ നിയമം എങ്ങനെയും ഉപയോഗിക്കാം എന്ന് കരുതുന്നവർ ആണ്. ഇതിനെതിരെ ഞങ്ങളുടെ ആളുകളെ ബോധവൽക്കരിക്കുവാൻ ശ്രമിക്കുകയാണ് ഞങ്ങൾ”- പാർലമെന്ററി ഗ്രൂപ്പ് വ്യക്തമാക്കി.

ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പാർലമെന്ററി ഗ്രൂപ്പ്. ഇത്തരം  തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ വര്‍ദ്ധിക്കുമ്പോൾ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ, ഇരകളുടെ കുടുംബം നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വ്യക്തമായി അന്വേഷിക്കുവാനാണ് ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.