പടമുഖം ഫൊറോനയിലെ അത്മായ സംഘടനകളുടെ നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനകളായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ പടമുഖം ഫൊറോന നേതൃസംഗമം സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. പടമുഖം ഫൊറോന വികാരി ഫാ. ജോബി പുച്ചൂകണ്ടത്തില്‍ അദ്ധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

സമുദായ സംഘടനകള്‍ ഇടവക – ഫൊറോന – രൂപതാ തലത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിതാവ് യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് ‘സമുദായ സംഘടനകളുടെ ദൗത്യം’ എന്ന വിഷയത്തില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു.

കെ.സി.സി അതിരൂപതാ പ്രസിഡന്റ് തമ്പി എരുമേലിക്കര, പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയില്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ലിസി കുര്യന്‍. കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് ജിതിന്‍ ചെറുകുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

യൂണിറ്റ് ചാപ്ലെയിന്‍മാരായ ഫാ. റെജി മുട്ടത്തില്‍, ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കെ.സി.സി അതിരൂപതാ സെക്രട്ടറി ബിനോയി ഇടയാടിയില്‍, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീന്‍ കുന്നുംപുറത്ത്, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടച്ചാന്‍കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.