കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്ററിന്റെ സേവനം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യ കാരിത്താസ് ജര്‍മ്മനിയുടെ സഹകരണത്തോടെ ലഭ്യമാക്കിയ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന്റെ സേവനമാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നത്.

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഏറ്റുവാങ്ങി.

കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ കരുണ എസ്.വി.എം, കരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയക്ട്രസ്സ് ജനറല്‍ മിസ് ലിസ്സി ജോണ്‍ മുടക്കോടില്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ഗ്രേസി എസ്.ജെ.സി, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ സിബി ഐക്കരത്തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.