ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഓക്സിജൻ കോൺസെന്റേറ്റർ സജ്ജമാക്കി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് -19 തീവ്രമായി ബാധിച്ച ആളുകൾക്ക് ഉപയോഗിക്കുന്നതിനായി ഓക്സിജൻ കോൺസെൻറേറ്ററിന്റെ പ്രവർത്തനം സജ്ജമാക്കി. കോൺസെന്റേറ്റർ ജിഡിഎസ് ജീവകാരുണ്യ ആംബുലൻസിൽ അടിയന്തിര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായിട്ടാണ് ഉപയോഗിക്കുന്നത്.

കോൺസെന്ററേറ്ററിന്റെ പ്രവർത്തനോദ്‌ഘാടനം തടിയൻപാട് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ കോവിഡ് കെയർ സെന്ററിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ നിർവഹിച്ചു. ചടങ്ങിൽ ഇടുക്കി കോവിഡ് കൺട്രോൾ ഓഫീസർ ഡോ. സിബി ജോർജ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, കോട്ടയം അതിരൂപതയിലെ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിട്യൂട്ടിലെ ആരോഗ്യപ്രവർത്തകരായ സിസ്റ്റർ ജിജി, സിസ്റ്റർ മോളി എന്നിവർ പങ്കെടുത്തു.

ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ദുരിതമനുഭവിക്കുന്ന നിർദ്ധനരായ നാനജാതി മതസ്ഥരായവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ജിഡിഎസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.