എന്റെ മകൻ/ മകൾ അങ്ങനെ ചെയ്യില്ല; പക്ഷേ…

“എന്റെ മകൻ ഒരു പാവമാ… അവൻ അങ്ങനെ ചെയ്യില്ല… അവനെ എനിക്കറിയാം…”

മരിയ ജോസ്

തന്റെ മക്കൾക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഒട്ടുമിക്ക മാതാപിതാക്കളുടെയും പ്രത്യേകിച്ച് അമ്മമാരുടെയും ഭാഗത്തു നിന്നുണ്ടാകുന്ന ആദ്യ പ്രതികരണം ഇതാണ്. മക്കളോടുള്ള അമിതവിശ്വാസം! ലവ് ജിഹാദും പ്രണയപ്പകയും കൊലപാതകവും തകര്‍ത്താടുന്ന ഈ പശ്ചാത്തലത്തിൽ പ്രിയ മാതാപിതാക്കളേ, പ്രത്യേകിച്ച് കത്തോലിക്കാരായ മാതാപിതാക്കളേ നിങ്ങളോടു ഒരു ചോദ്യം. നിങ്ങളും ഇങ്ങനെ മക്കളെ അമിതമായി വിശ്വസിക്കുന്നവരാണോ? എങ്കിൽ തുടർന്ന് വായിക്കാം… മാറി ചിന്തിക്കാം…

മക്കൾ നല്ലവരാണെന്നുള്ള മാതാപിതാക്കളുടെ വിശ്വാസം നല്ലതു തന്നെ. എന്നാൽ, ആ വിശ്വാസം എത്രത്തോളം സത്യമാണ് എന്ന് ചിന്തിക്കേണ്ട, വിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, നിങ്ങളുടെ മക്കൾ നിങ്ങളുടെ മുന്നിൽ നല്ലവരായിരിക്കാം. എന്നും ദൈവാലയങ്ങളിൽ പോകുന്നവരായിരിക്കാം. അതുകൊണ്ടു മാത്രം കുട്ടികൾ നല്ലവരാകുമോ? നിങ്ങൾ ഒന്നു മാറിനിന്നാൽ, നിങ്ങളുടെ കൺവെട്ടത്തു നിന്ന് അവര്‍  മാറിനിന്നാൽ നല്ലതു മാത്രമേ ചെയ്യുകയുള്ളൂ എന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ കഴിയുമോ? കഴിയും എന്ന് തറപ്പിച്ചു പറയുകയാണെങ്കില്‍ അതിനുള്ളിൽ ഒരു അപകടം ഒളിഞ്ഞുകിടക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണില്ല.

പതിയിരിക്കുന്ന കെണികൾ

പല പ്രായത്തിലുള്ള കുട്ടികൾ, അവർ വീടുകളിൽ നിന്ന് പുറത്തിറങ്ങിയാൽ എന്തിന്, വീടിനുള്ളിൽ അവരുടെ വിരൽത്തുമ്പിലെ മൊബൈല്‍, അറിവുകളുടെയും സാധ്യതകളുടെയും വലിയൊരു ലോകമാണ് അവർക്കു മുന്നിൽ തുറക്കുന്നത്. ഇവിടെ മാതാപിതാക്കളുടെ ജീവിതമാതൃകയേക്കാൾ അവരെ ആകർഷിക്കുന്ന പലതും അവിടെ പതിയിരിപ്പുണ്ട് എന്ന് തിരിച്ചറിയണം. അവിടെ അവർ വായിക്കുന്നത്, കാണുന്നത്, കേൾക്കുന്നത് എന്തായിരിക്കും? ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ?

പലപ്പോഴും കണ്ടതും കേട്ടതുമായ കാര്യങ്ങൾ വീണ്ടും അറിയാനുള്ള ഒരുതരം ക്യൂരിയോസിറ്റി അതാണ് മക്കളെ തെറ്റുകളിലേയ്ക്ക് കൊണ്ടെത്തിക്കുന്നത്. ചെറിയ ചെറിയ തെറ്റുകൾ അത് കൊണ്ടെത്തിക്കുന്നത് ഒരുപക്ഷേ, നിങ്ങൾക്കുപോലും ക്ഷമിക്കാൻ കഴിയാത്ത തരത്തിലുള്ള തെറ്റുകളിലേയ്ക്കായിരിക്കും.

അത്യാവശ്യം മോഡേൺ ആകാം

പലപ്പോഴും മാതാപിതാക്കളുടെ ഭാഗത്തുനിന്നും കേൾക്കുന്ന ഒന്നാണ്, “എനിക്ക് ഈ കുന്തം ഒന്നും നോക്കാൻ അറിയില്ല. ആ ഇളയ ചെറുക്കൻ അവൻ ഭയങ്കര മിടുക്കനാ. അവനു മൊബൈലിൽ എല്ലാം ചെയ്യാൻ അറിയാം.” പലപ്പോഴും ഇത്തരം വർത്തമാനങ്ങൾ അറിഞ്ഞോ അറിയാതെയോ മക്കൾക്ക് ഒരു അവസരം ഉണ്ടാക്കുകയാണ്. കാരണം, മൊബൈൽ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത മാതാപിതാക്കളെ ചൂഷണം ചെയ്യാൻ ആ മക്കൾക്ക് നന്നായി അറിയാം.  അവർ മൊബൈലിൽ, കമ്പ്യൂട്ടറിൽ ചെയ്യുന്നത് എന്താണെന്ന് മാതാപിതാക്കൾക്ക് അറിയില്ലല്ലോ. ലവ് ജിഹാദിലൂടെും മറ്റും കത്തോലിക്കാരായ കുട്ടികളെ തട്ടികൊണ്ടു പോകുമ്പോഴും തുറന്നുപറയട്ടെ. മാതാപിതാക്കളേ, എവിടെയൊക്കെയോ നിങ്ങളുടെ നിസംഗത മക്കളുടെ തെറ്റായ പോക്കിന് പിന്തുണ നൽകുന്നുണ്ട്.

മകളുടെ ഫോണിലേയ്ക്ക് എപ്പോഴും വിളിക്കുന്ന സുഹൃത്ത്, ഒരുപക്ഷേ, ഒരു പെൺകുട്ടിയുടെ പേരിൽ സേവ് ചെയ്തിരിക്കുന്ന ആ നമ്പറിനു മറുപുറത്തുള്ള ശബ്ദം ഒരു പെൺകുട്ടിയുടേതു തന്നെ എന്ന് ഉറപ്പിക്കുവാൻ നിങ്ങൾക്ക് കഴിയാതെപോയത് എന്തുകൊണ്ട്? മക്കൾ ദീർഘനേരം ഫോണിൽ സംസാരിക്കുന്നത് ആരോടാണെന്നു ചോദിക്കുമ്പോൾ അവർ സത്യം തന്നെയാണ് പറയുന്നത് ഉറപ്പിക്കാൻ കഴിയാതെ പോയത് നിങ്ങളുടെ അജ്ഞത നിമിത്തമാണെങ്കിൽ പ്രിയ മാതാപിതാക്കളേ, ഇനി അത് ആവർത്തിക്കരുത്. മക്കളുടെ സുരക്ഷയ്ക്കായി അൽപം മോഡേൺ ആവണമെങ്കിൽ അങ്ങനെ ആയേ പറ്റൂ. നമ്മുടെ മക്കളല്ലേ? അവർക്ക് ശോഭനമായ ഒരു ഭാവിയുള്ളതല്ലേ? അവരെ ഏതെങ്കിലുമൊരു തുലുക്കന് കൊണ്ടുപോയി കൊല്ലാനുള്ളതല്ലല്ലോ.

കുട്ടിയുടെ സൗഹൃദങ്ങള്‍ തിരിച്ചറിയാം

ആഘോഷങ്ങളുടെ ലോകമാണ് ഇന്നത്തേത്. വിവാഹസദ്യയും ബര്‍ത്ത് ഡേ പാര്‍ട്ടിയും ഒക്കെ ആയി കുട്ടികള്‍ പലയിടങ്ങളില്‍ ഒത്തുചേരുന്ന അവസരങ്ങളും ഏറിവരികയാണ്. പാര്‍ട്ടികള്‍ക്കും സ്പെഷ്യല്‍ ക്ലാസുകള്‍ക്കും മറ്റുമായി പോകുന്ന കുട്ടികള്‍ പലപ്പോഴും അവിടെ എത്തുന്നില്ല എന്നത് പലപ്പോഴും ഭീതിയോടെ നോക്കിക്കാണേണ്ട ഒരു വസ്തുതയാണ്.

ആലപ്പുഴയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ കഴിഞ്ഞ ദിവസങ്ങളില്‍ അനേകം ആളുകളെ ചിന്തിപ്പിച്ചു. ആലപ്പുഴ ബീച്ചിലെ ചില പ്രണയചേഷ്ടകളില്‍ മനം നൊന്ത് ഒരു അമ്മ കൂടിയായ ആ സ്ത്രീ എഴുതിയ വാക്കുകള്‍ക്ക് ഏതൊരു അമ്മയുടെയും ഉള്ളു പൊള്ളിക്കാന്‍ ശക്തിയുണ്ടായിരുന്നു. അതില്‍ അവര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു സംഘം ആണ്‍കുട്ടികളുടെ കൂടെ ഒരു പെണ്‍കുട്ടി. അതും സ്കൂള്‍ യൂണിഫോമില്‍. അവള്‍ വരുന്നത് മൂന്നാറില്‍ നിന്നും.

കേരളത്തിലെ ഈ പ്രത്യേക സാഹചര്യത്തില്‍ നിങ്ങളുടെ കുട്ടികള്‍ പുതിയ സൗഹൃദത്തെക്കുറിച്ചു പറയുമ്പോഴോ പുറത്തു പോകുമ്പോഴോ നിങ്ങളും ജാഗ്രത പുലര്‍ത്തണം. കൂട്ടുകാരുടെ കൂട്ടുകാര്‍ എത്തരക്കാരാണെന്ന് പറയാന്‍ പറ്റില്ലല്ലോ. ഈ വിഷയത്തില്‍ കുട്ടികള്‍ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

മക്കളുടെ വിശ്വാസ പരിശീലനം

“ഇന്നത്തെ കാലത്ത് പള്ളിയില്‍ പോക്ക് കൊണ്ട് എന്താകാനാ, ആ സമയത്ത് നാലക്ഷരം പഠിച്ചാല്‍ അതിന്റെ പ്രയോജനം അവനു തന്നെയാ. പിന്നെ വിശ്വാസം, അതൊക്കെ സമയമാകുമ്പോള്‍ ഉണ്ടായിക്കൊള്ളും” ഒരു പിതാവില്‍ നിന്നും കേട്ട വാക്കുകളാണിത്. മറ്റൊരിക്കല്‍, ഞായറാഴ്ച പള്ളിയില്‍ പോയിട്ട് കാര്യമില്ല എന്നു പറയുന്ന ഒരു യുവതിയെയും കണ്ടു. വേറൊരു വീട്ടില്‍, പള്ളിയില്‍ പോകാതെ വീട്ടിലിരുന്ന മകളെ അനുകൂലിച്ച ഒരു അമ്മയും.

ഇന്ന് മതവിശ്വാസം കാര്യമാക്കാതെ ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികള്‍ക്ക് വകതിരിവില്ലേ എന്ന ചോദ്യത്തിനുത്തരം ഈ മൂന്നു മുഖങ്ങളില്‍ നിന്നു കിട്ടും. വകതിരിവുള്ളവര്‍ അറിവും വിശ്വാസവും പകര്‍ന്നാലല്ലേ കുട്ടികള്‍ക്ക് അതുണ്ടാകൂ.

പല മാതാപിതാക്കളുടെയും വിചാരം വിശ്വാസ കാര്യങ്ങളില്‍ നല്‍കുന്ന പരിശീലനം കൊണ്ട് ഒരു ഫലവുമില്ല എന്നാണ്. അതുകൊണ്ടു തന്നെ അതിരാവിലെ കുത്തിപ്പൊക്കി ബോണ്‍വിറ്റ ഇട്ട പാലും കൊടുത്ത് ട്യൂഷന്‍ ക്ലാസിലേയ്ക്കും അവിടെ നിന്ന് എന്ട്രന്‍സ് ക്ലാസിലേയ്ക്കും കയറ്റിവിടും. പള്ളിയില്‍ പോയി ക്രൈസ്തവരായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നല്ല മാതൃക നല്‍കേണ്ട സമയത്ത് അവിടെയും ഇവിടെയും പോയിരിക്കുമ്പോള്‍ അവര്‍ക്കു കിട്ടേണ്ട മൂല്യങ്ങളാണ്‌ നഷ്ടപ്പെടുന്നത്, വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ഇല്ലാതാകുന്നത്, യഥാര്‍ത്ഥ സ്നേഹത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് നഷ്ടപ്പെടുന്നത്. എന്തേ പ്രിയ മാതാപിതാക്കളേ, നിങ്ങൾക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്…

ഇരുപത്തിനാലുകാരിയായ ഒരു യുവതി, ഞായറാഴ്ച പള്ളിയില്‍ പോയിട്ടും കാര്യമൊന്നുമില്ല ഉണ്ടായിരിക്കുക എന്ന് പറയാന്‍ നിങ്ങൾക്കു കഴിയുമോ? ലവ് ജിഹാദ് വിരിക്കുന്ന വലകളെ അവള്‍ അതിജീവിക്കും എന്ന് വിശ്വസിക്കാന്‍ പറ്റുമോ. അതിനാല്‍ പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ മകനോ മകളോ ചെയ്ത തെറ്റ് അത് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ. അതെന്താണെന്നു തിരിച്ചറിയാതെ, തിരുത്താതെയുള്ള ന്യായീകരിക്കല്‍ അവരോടുള്ള അമിത വിശ്വാസമല്ല, കപട വിശ്വാസമാണ്. അത് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുന്നത് ചതിക്കുഴികളിലേയ്ക്കു തന്നെ എന്ന് നിസ്സംശയം പറയാം.

ഇവിടെ മക്കളെ എപ്പോഴും സംശയത്തോടെ നോക്കണമെന്നു പറയുന്നില്ല. പക്ഷേ, നിങ്ങളുടെ മക്കള്‍ എവിടെയാണെന്നും ആരുടെ കൂടെയാണെന്നും നിങ്ങൾക്ക് അറിവുണ്ടാകണം. നിങ്ങള്‍ പകരുന്ന വിശ്വാസം നന്മ-തിന്മകളെ തിരിച്ചറിയാനുള്ള വിവേകം അവരില്‍ പകരണം. പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍. തന്നെ മറ്റൊരുദ്ദേശത്തോടെ നോക്കുന്ന കഴുകന്‍ കണ്ണുകള്‍ക്ക് മറയായിട്ടിരിക്കുന്ന കപടസ്നേഹത്തെ തിരിച്ചറിയുവാനുള്ള പരിശീലനം ചെറുപ്പം മുതലേ കുട്ടികള്‍ക്ക് നല്‍കണം. അതിനുള്ള മാര്‍ഗ്ഗം, ശരിയായ രീതിയില്‍ ആഴമായ വിശ്വാസം  പകര്‍ന്നുകൊടുക്കുക, കുട്ടികളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായി മാതാപിതാക്കള്‍ മാറുക എന്നതാണ്. ഇന്നത്തെ ലോകത്തിന്റെ ചതിക്കുഴികള്‍ അവരെ പറഞ്ഞു മനസിലാക്കി തന്റേടത്തോടെ ‘നോ’ എന്നു പറയാന്‍ അവരെ ധീരരാക്കുക എന്നതൊക്കെയാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും മാതാപിതാക്കള്‍ എത്ര ശ്രദ്ധിച്ചാലും വഴിതെറ്റിപ്പോകുന്ന ചില മക്കളുണ്ട് എന്നതും ഒരു വിങ്ങുന്ന വസ്തുതയായി അവശേഷിക്കുന്നു…

മരിയ ജോസ്