പകർച്ചവ്യാധിയും ഭീകരതയും മറികടന്ന് ക്രിസ്തുവിൽ ഒന്നിക്കുക: ആഹ്വാനവുമായി ആഫ്രിക്കയിലെ ബിഷപ്പുമാർ

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ പകർച്ചവ്യാധി, ഭീകരത, അരക്ഷിതാവസ്ഥ തുടങ്ങിയ പ്രതിസന്ധികളെ തരണം ചെയ്യാൻ ക്രിസ്തുവിൽ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് കത്തോലിക്കാ ബിഷപ്പുമാർ. ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (SECAM) സിമ്പോസിയത്തിലാണ്‌ അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.

“ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിശ്വാസികൾ വിഭജനം ഒഴിവാക്കാനും ക്രിസ്തുവിൽ വേരൂന്നിയ ഒരു സംസ്കാരവും ലോകവീക്ഷണവും ഉൾക്കൊള്ളാനും പരിശ്രമിക്കണം. ആഫ്രിക്കയിലെ എല്ലാ ജനങ്ങളും ദ്വീപസമൂഹവും ദൈവത്തെ നമ്മുടെ ജീവിതത്തിൽ ഒന്നാമതെത്തിക്കുവാനും സ്വീകരിക്കാനും യഥാർത്ഥ സാഹോദര്യവും സൗഹൃദവും പരിപോഷിപ്പിക്കാനും പരിശ്രമിക്കണം” – ബിഷപ്പുമാർ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.