വ്യാകുലമാതാവിനോട് മാദ്ധ്യസ്ഥം തേടാം, ഈ ചെറുപ്രാര്‍ത്ഥനകളിലൂടെ

ആത്മധൈര്യത്തിന്റെയും മഹിമയുടെയും എളിമയുടെയും നിറകുടമായ, അതേസമയം ഒറ്റപ്പെടലും കണ്ണീരും ധാരാളം അനുഭവിച്ച ഒരു സ്ത്രീ. അതാണ് വ്യാകുലയായ മാതാവ്. വി. ജോസ്മരിയ എസ്‌ക്രിവ പഠിപ്പിച്ച ഈ ചെറു പ്രാര്‍ത്ഥനകളിലൂടെ നമുക്ക് വ്യാകുലയായ മാതാവിന്റെ മാദ്ധ്യസ്ഥം തേടാം.

കുരിശിന്‍ചുവട്ടിലെ ഏകയായ, വിതുമ്പുന്ന മാതാവ്. ആ മാതാവിനോട് നമുക്ക് കൂട്ടുചേരാം. കുരിശില്‍ തറയ്ക്കപ്പെട്ട, ആണികളാല്‍ തറയ്ക്കപ്പെട്ട ഈശോയെ നോക്കി നമുക്കും കണ്ണീരൊഴുക്കാം. വ്യാകുലയായ മാതാവ് – അവളെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ അവളുടെ ഹൃദയത്തിലേക്കു നോക്കൂ. അവള്‍ക്കിപ്പോള്‍ ഈശോയെ കൂടാതെ മകനായി/ മകളായി നിങ്ങള്‍ കൂടിയുണ്ട്.

പരിശുദ്ധ മറിയത്തിന്റെ എളിമ. ഈശോയെ ജനം രാജാവായി വാഴിച്ച അവസരങ്ങളിലൊന്നും അവള്‍ പുത്രനോടൊപ്പം ഇല്ലായിരുന്നു. എന്നാല്‍ കാല്‍വരിയില്‍ പീഡാസഹന വേളയില്‍ കുരിശുമരണ വേളയില്‍ അവള്‍ അവനോടൊപ്പം കൂട്ടായി നിന്നു. ധൈര്യവതിയായ മറിയം. കുരിശിന്‍ ചുവട്ടില്‍, ഒരമ്മയെ സംബന്ധിച്ച് ഏറ്റവും ദുഃഖസാന്ദ്രമായ അവസരത്തില്‍ അവര്‍ പ്രകടിപ്പിച്ച ധൈര്യം അസാമന്യമാണ്. മറിയം പ്രകടിപ്പിച്ച ആ ധൈര്യം, ജീവിതപ്രശ്‌നങ്ങളെ നേരിടാന്‍ നമുക്കും ലഭിക്കുന്നതിനായും മറിയത്തോട് മാദ്ധ്യസ്ഥം യാചിക്കാം.