അവര്‍ ലേഡി ഓഫ് ഡിജോണ്‍ മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 10

തകര്‍ന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുന്നവളാണ് പരി. അമ്മ. പല പാരമ്പര്യങ്ങളിലും വ്യത്യസ്തമായ രീതികളിലാണ് മാതാവിന്റെ സഹായം വിശ്വാസികള്‍ തേടിയിരുന്നത്. ഈ ലേഖനത്തിലൂടെ കടന്നുപോകുമ്പോള്‍, ജീവിതത്തിന്റെ തകര്‍ച്ചകളെയും ദു:ഖദുരിതങ്ങളെയും നൈരാശ്യങ്ങളെയും വിശ്വാസികള്‍ അമ്മയുടെ സവിധത്തില്‍ എങ്ങനെ സമര്‍പ്പിച്ചു എന്ന് മനസിലാക്കാന്‍ സാധിക്കും.

5-ാം നൂറ്റാണ്ടില്‍ ഡിജോണിലെ വിശുദ്ധ എറ്റിനെയുടെ ആശ്രമത്തില്‍ വി. അഗസ്റ്റിന്റെ നിയമാവലി അനുസരിച്ച് കൃത്യമായി പ്രാര്‍ത്ഥനാശുശ്രൂഷ നടന്നിരുന്നു. ഇത് പീന്നീട് സെക്കുലര്‍ കാനന്‍ന് വിട്ടുകൊടുത്തു. പിന്നീട് ക്ലമന്റെ ആറാമന്‍ പാപ്പ ഈ പള്ളി    ഡിജോണിലെ  കത്തീഡ്രല്‍ ആക്കി മാറ്റി. ബര്‍ഗണയിലെ കറുത്ത കന്യക  നല്ല ശരണത്തിന്റെ മാതാവ് എന്നും അറിയപ്പെട്ടിരുന്നു . 1513 ല്‍ മാതാവ് പട്ടണത്തെ വളരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഡിജോണ്‍ പട്ടണത്തിന് എതിരായി വന്ന സൈന്യങ്ങളുടെ എണ്ണം 45000 പുരുഷന്‍മാര്‍ ആയിരുന്നു. ഡിജോണ്‍ യുദ്ധത്തിന് തയ്യാറായിരുന്നെങ്കിലും അവരുടെ സൈന്യത്തില്‍ 6000 പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്ക് ധാരാളം അമ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ വളരെക്കുറച്ച് വെടിമരുന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല ശതമാനം തോക്കുകളും നന്നാക്കേണ്ടിയിരുന്നു.

ആക്രമിക്കാന്‍ വന്ന സൈന്യങ്ങള്‍ക്ക് വിജയം സുനിശ്ചിതമായിരുന്നു. ഫ്രഞ്ച് പട്ടണങ്ങളില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ട സാധനങ്ങള്‍ കൊണ്ടുപോകാന്‍ ധാരാളം വാഹനങ്ങള്‍ കരുതിയിരുന്നു. സന്യാസ ഭവനം അവര്‍ ആക്രമിച്ചു. മരിച്ചടക്കിയ സന്യാസികളെപ്പോലും അവര്‍ നിധിക്കുവേണ്ടി കുഴിച്ചെടുത്തു. മാതാവിന്റെ ജനനതിരുന്നാള്‍ ദിനം സെപ്റ്റംബര്‍ 8 ന് പട്ടാളം എത്തി. സ്വിസ്സുകാര്‍ പിറ്റേ ദിവസം നിറയൊഴിച്ചു. പക്ഷേ അവര്‍ വളരെ കുറച്ചു പേര്‍ മാത്രമേ മരണത്തിന് ഇരയായുള്ളു.

സെപ്റ്റംബര്‍ 11 ന് വി. കുര്‍ബാനയ്ക്ക് ശേഷം അവര്‍ ഒരു പ്രദക്ഷണം നടത്തി. കറുത്ത കന്യകയുടെ രൂപം നഗരത്തിന്റെ എല്ലാ തെരുവുകളില്‍ കൂടിയും പ്രദക്ഷിണമായി കൊണ്ടു പോയി. ഫ്രഞ്ചു ജനത തങ്ങളെ ശത്രുക്കളുടെ കൈയില്‍ നിന്ന് രക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. പിറ്റേദിവസം കരാര്‍ ഒപ്പു വച്ചു. അപ്രതീക്ഷിതമാം വിധം അവരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. ഇതിനെല്ലാം നന്ദിയായി അന്നു അവര്‍ മാതാവിന്റെ പള്ളിയിലേയ്ക്ക് ഒരു പ്രദിക്ഷണം നടത്തി. ഇന്നും അത് മുടക്കം കൂടാതെ നടന്നു വരുന്നു.

2-ാം ലോകമഹായുദ്ധകാലത്ത് ഈ പള്ളിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. പട്ടാളക്കാര്‍ ഈ പള്ളി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് ഈ പാപത്തിന് പരിഹാരമായി പള്ളി അവര്‍ പുനര്‍നിര്‍മ്മിക്കുകയും തിരിശേഷിപ്പ് വിശുദ്ധ നഗരത്തില്‍ നിന്ന് കൊണ്ട് വന്ന് ഈ പള്ളിയില്‍ സൂക്ഷിക്കുകയും ചെയ്തു.

മാതാവ് ഇവരില്‍ പ്രസാദിച്ച് ഇവിടെ ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. 1944 ല്‍ ജര്‍മ്മന്‍ പട്ടാളം വീണ്ടും ഈ പട്ടണത്തില്‍ അതിക്രമിച്ചു കയറി. ദൈവജനം വീണ്ടും പരിശുദ്ധ അമ്മയിലേയ്ക്ക് തിരിഞ്ഞു. അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. പരിശുദ്ധ കന്യകേ, കരുണയുള്ള മാതാവേ, അങ്ങ് ഞങ്ങളുടെ നേതാക്കളെ ശത്രുക്കളുടെ കൈകളില്‍ നിന്ന് രക്ഷിച്ചുവല്ലോ. നല്ല ശരണത്തിന്റെ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അമ്മ അപേക്ഷിക്കണമേ. തത്ഫലമായി നാസിപട്ടാളം അപ്രതീക്ഷിതമായി ഡിജോണ്‍ പട്ടണം വിട്ടുപോയി.

സി. ഏഞ്ചൽ റോസ് എസ്. എ. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.