അവര്‍ ലേഡി ഓഫ്  അര്‍ഡില്ലിയേഴ്സ് – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 8

വിശുദ്ധിയുടെ പരമളത്താല്‍ നിറഞ്ഞ് ശാന്തിയിലും സമാധാനത്തിലും കഴിയുന്ന ഒരു പ്രദേശം. അവിടുത്തെ വെള്ളത്തിന് പോലും അത്ഭുതശക്തി ഉണ്ട്. ദിവസവും വളരെയധികം ആളുകളാണ് അവിടേയ്ക്ക് ഒഴുകികൊണ്ടിരിക്കുന്നത്. ഇതിനെല്ലാം കാരണം അര്‍ഡില്ലിയേഴ്സ്സില്‍  സ്ഥാപിതമായ   മാതാവിന്റെ രൂപമാണ്. അര്‍ഡില്ലിയേഴ്സ്സിലെ ഞങ്ങളുടെ മാതാവ് എന്നാണ് ജനങ്ങള്‍ ഈ മാതാവിനെ വിളിക്കുന്നത്.

ഫ്രാന്‍സിലെ അഞ്ചോറിലെ സാമൂര്‍ എന്ന സ്ഥലത്താണ് മാതാവിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍  മുഴുവനും ഈ മാതാവിന്റെ പേര് പ്രചാരത്തിലുണ്ട്. വളരെയധികം ആളുകള്‍ അവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. കാരണം അവിടെയുള്ള വെള്ളച്ചാട്ടത്തിലെ വെള്ളത്തില്‍  നിന്ന് വളരെയധികം അത്ഭുതങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.  കരുണയുടെ മാതാവ് എന്നും ഈ മാതാവിനെ ജനങ്ങള്‍ വിളിക്കുന്നു. മാതാവിന്റെ  കൈയില്‍ മരിച്ച തന്റെ പുത്രന്റെ ശരീരം. ഈശോയുടെ തല മാതാവ് താങ്ങിയിരിക്കുന്നു. ഈ വിധത്തിലാണ് പ്രതിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

അര്‍ഡില്ലിയേഴ്സ്സിലെ നോട്രേഡാമിലാണ് ഈ പ്രതിമയും വെള്ളച്ചാട്ടവും കാണുന്നത്. അവിടെ മാതാവിന് സമര്‍പ്പിക്കപ്പെട്ട ഒരു പള്ളിയും ഉണ്ട്. ആദിമകാലത്ത് യഹൂദര്‍ തങ്ങളുടെ ബലിയര്‍പ്പണത്തിനായി ഈ വെള്ളച്ചാട്ടത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തുന്നുണ്ട്. കാരണം പരിശുദ്ധ അമ്മ  തന്റെ മക്കള്‍ക്ക് അവരുടെ വിഷമങ്ങളില്‍ അവര്‍ക്ക് ഉത്തരം നല്‍കുകയും സമാധാനം നല്‍കുകയും മക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ അവര്‍ മാതാവിനെ തങ്ങളുടെ അമ്മയായി കാണുകയും വണങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ മാതാവിന്റെ പേര് ആ രാജ്യം മുഴുവന്‍ അറിയപ്പെടുന്നതിനും വണങ്ങപ്പെടുന്നതിനും ഇടയായി.

സാമൂറില്‍ ഒരു സന്യാസ ആശ്രമം ഉണ്ടായിരുന്നു. നോര്‍മന്‍സിന്റെ ആക്രമത്താല്‍ അത് തകര്‍ക്കപ്പെട്ടു. ഈ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ സന്യാസികള്‍ അര്‍ഡില്ലിയേഴ്സ്സിനു അടുത്തുള്ള ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അവര്‍ക്ക് ആശ്രയമായിട്ടുണ്ടായിരുന്നത് മാതാവിന്റെ രൂപം മാത്രമായിരുന്നു. 1454 ല്‍ അര്‍ഡില്ലിയേഴ്സ്സിന്റെ പ്രാന്തപ്രദേശത്ത് ഒരു പ്രതിമ നിര്‍മ്മിക്കപ്പെട്ടു. സന്യാസിമാര്‍ വണങ്ങിയിരുന്ന മാതാവിന്റെ പ്രതിമ പോലെതന്നെ അവര്‍ ഇതിനെ കണ്ടു. അവര്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ആ പ്രതിമയില്‍ നിന്ന് ധാരാളം അത്ഭുതങ്ങള്‍ ഉണ്ടായി. ഈ അത്ഭുതങ്ങള്‍ കണക്കിലെടുത്ത് അവിടെ ആര്‍ച്ച് നിര്‍മ്മിച്ചു. ഇതിന് അടുത്ത് ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു. അവിടുത്തെ വെള്ളച്ചാട്ടത്തിന് രോഗശാന്തി നല്‍കാനുള്ള ഉളള ശക്തി ഉണ്ടായിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1553 ല്‍ അവിടെ ഒരു പള്ളി നിര്‍മ്മിക്കപ്പെട്ടു. ഈ പള്ളി ലോകത്തിനായി സമര്‍പ്പിക്കപ്പെട്ടു. കര്‍ദിനാള്‍ രീച്ചെല്ലൂ ഈ മാതാവിന്റെ ഭക്തന്‍ ആയിരുന്നു. മാതാവിനെ വണങ്ങുന്നതിനായി അദ്ദേഹം  ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇദ്ദേഹം മാതാവിന് ധാരാളം സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളും അര്‍പ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ മാതാവ് ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഇടയായി. ധാരാളം ആളുകള്‍ മാതാവിനെ വണങ്ങന്നതിനായി വന്നുകൊണ്ടിരുന്നു. മാതാവിന്റെ ഭക്തരുടെ ഗണത്തില്‍ ധാരളം പ്രസിദ്ധരായ അളുകള്‍ ഉണ്ടായിരുന്നു. ലൂയിസ് 12-ാംമന്‍, ഓസ്ട്രിയായിലെ അന്ന മരിയ ദി മെഡിസി, ഇംഗ്ലണ്ടിലെ ഹെന്‍ട്രിയേറ്റാ, കാര്‍ഡിനാല്‍ റീച്ചേല്ലൂ എന്നീവര്‍ ഇവരില്‍ ചിലര്‍ ആയിരുന്നു. സല്‍ഫിഷ്യന്‍ കമ്പനിയുടെ പ്രചോദനം മൂലം ഫാദേഴ്‌സ് ഓഫ് ഹോളി ഗോസ്റ്റ്, ഡോട്ടേഴ്‌സ് ഓഫ് വിസ്ഡം എന്നീ സ്ഥാപനങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കുന്നതിനായി വി. ഗീഗ്നോന്‍ ദി മോണ്‍ ഫോര്‍ട്ട് മാതാവിനോട് യാചിച്ചിരുന്നു.

എല്ലാ നഗരങ്ങളും തങ്ങളുടെ സംരക്ഷണം മാതാവിന് സമര്‍പ്പിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ തീര്‍ത്ഥാടനം നടത്തുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ ഉണ്ടായ വിപ്ലവത്തിനുശേഷം ദേവലയവും തകര്‍ക്കപ്പെടുകയും, സമ്പത്ത് നഷ്ട്ടപ്പെടുകയും ചെയ്തു. എങ്കിലും മാതാവിന്റെ രൂപം അവയെ എല്ലാം അതിജീവിച്ചു. 1849 ല്‍  ദേവാലയം പുനര്‍മ്മിക്കപ്പെട്ടു. കര്‍ദിനാള്‍ റിച്ചെല്ലുവാണ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് ധാരാളം തീര്‍ത്ഥാടകര്‍ അവിടെയ്ക്ക് വരാന്‍ തുടങ്ങി.

സി. റ്റിന്‍സാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ