‘നമ്മുടെ ദൈവം വലിയവനാണ്’- നാല് വർഷങ്ങൾക്കു ശേഷം ഭീകരരിൽ നിന്ന് മോചിപ്പിക്കപ്പെട്ട കൊളംബിയൻ സന്യാസിനി

“കർത്താവ് എന്നോട് ചെയ്ത എല്ലാ നന്മകൾക്കും ഞാൻ എങ്ങനെയാണ് പ്രതിഫലം നൽകേണ്ടത്? നമ്മുടെ ദൈവം മഹാനായ ദൈവമാണ്. സ്വർഗ്ഗത്തിലും ഭൂമിയിലും അവൻ ആഗ്രഹിക്കുന്നതൊക്കെ ചെയ്യും” – മാലിയിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോവുകയും നാലു വർഷം തടവിൽ കഴിയുകയും അടുത്തിടെ മോചിപ്പിക്കപ്പെടുകയും ചെയ്ത കൊളംബിയൻ സന്യാസിനിയുടെ വികാരനിർഭരമായ വാക്കുകളാണിത്. മോചനത്തിനു ശേഷം ആദ്യമായി റിലീജിയസ് ബ്രോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സി. ഗ്ലോറിയ സീലിയ നാർവീസ് വികാരാധീനയായത്.

“ഇന്ന് ദൈവത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം തടവറയിൽ അവിടുന്ന് എന്നോട് കൂടുതൽ അടുത്തുനിന്നു. കർത്താവ് എനിക്കു ചെയ്ത നന്മകൾക്ക് ഞാൻ എങ്ങനെ നന്ദി പറഞ്ഞുതീർക്കും! അവിടുന്ന് വലിയവനാണ്. ഒപ്പം പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പക്കും ഇറ്റാലിയൻ സർക്കാരിനും ഇറ്റാലിയൻ രഹസ്യാന്വേഷണ ഏജൻസികൾക്കും മാലി അധികാരികൾക്കും മോൺസിഞ്ഞോർ കർദ്ദിനാൾ സെർബോയ്ക്കും എന്റെ നന്ദി. എന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കും നന്ദി” – സിസ്റ്റർ നിറകണ്ണുകളോടെ പറഞ്ഞു.

മാലി-ബുർക്കിന ഫാസോ അതിർത്തിയിലുള്ള, കൊട്ടിയാല സർക്കിളിൽ 2017 ഫെബ്രുവരി 7 നാണ് ഇസ്ലാമിക തീവ്രവാദികൾ സി. ഗ്ലോറിയ സീലിയ നാർവീസിനെ തട്ടിക്കൊണ്ടു പോയത്. അൽ-മാലി ആസ്ഥാനമായുള്ള സപ്പോർട്ട് ഫ്രണ്ട് ഫോർ ഇസ്ലാം ആന്റ് മുസ്ലീം തീവ്രവാദ സംഘടനയിലെ ആളുകളാണ് ഇവരെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ വച്ചിരുന്നത്. തട്ടിക്കൊണ്ടു പോകലിനു മുൻപ് 12 വർഷമായി സി. ഗ്ലോറിയ സീലിയ, മാലിയിലെ ആളുകളുടെ ഇടയിൽ സേവനം ചെയ്തുവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.