ഓസ്‌കാര്‍ റൊമേരയുടെ നാമകരണ പ്രക്രിയകള്‍ പുരോഗമിക്കുന്നു

എല്‍സാല്‍വഡോര്‍:  എല്‍സാല്‍വദോറില്‍ കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ട ഓസ്‌കാര്‍ റൊമേരയുടെ നാമകരണ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതേസമയം റൊമേരയുടെ നാമകരണം അദ്ദേഹത്തിന്റെ സ്വദേശത്ത് വച്ച് നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി ബിഷപ്പുമാര്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. 1980-ല്‍ കൊല്ലപ്പെട്ട റൊമേരോ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ന്നത് 2015-ലാണ്.

”പാപ്പ ഞങ്ങളുടെ അഭ്യര്‍ത്ഥന വളരെ സ്‌നേഹത്തോടും സന്തോഷത്തോടും കൂടിയാണ് ശ്രവിച്ചത്. കൃത്യമായ ഒരു തീയതി പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കാരണം അദ്ദേഹത്തിന്റെ നാമകരണ പ്രക്രിയകള്‍ അവസാന ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ.” മോണ്‍സിഞ്ഞോര്‍ ജോസ് ലൂയിസ് എസ്‌കബാര്‍ പറഞ്ഞു. റൂട്ടിലിയോ ഗ്രാന്‍ഡേ എന്ന വ്യക്തിയുടെ നാമകരണത്തെക്കുറിച്ചും ബിഷപ്പുമാര്‍ പാപ്പയുമായി സംസാരിച്ചു. വാഴ്ത്തപ്പെട്ട റൊമേരോ കൊല്ലപ്പെടുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ദാരിദ്ര്യം മൂലം ഈ രാജ്യത്തുണ്ടാകുന്ന അക്രമസംഭവങ്ങളെക്കുറിച്ചും മെത്രാന്‍മാര്‍ പാപ്പയോട് സംസാരിച്ചു.

എല്‍സാല്‍വദോര്‍ അക്രമസംഭവങ്ങള്‍ക്ക് ലോകമാകെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. ഇവിടെ അക്രമത്തിനിരയാകുന്നവരുടെയും പലായനം ചെയ്യുന്നവരുടെയും എണ്ണം നാള്‍ക്ക്‌നാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.