ബിഷപ്പ് ഓസ്‌കാര്‍ റോമേരോയുടെ വിശുദ്ധ പദവി പ്രഖ്യാപനം ആഘോഷിച്ച് ആയിരങ്ങള്‍ 

പാവങ്ങളുടെ  ഇടയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ജനതയുടെ മനസ്സില്‍ ഇടം നേടിയ വി. ഓസ്‌കാര്‍ റോമേരോയുടെ വിശുദ്ധ പദവി പ്രഖ്യാപനം ആഘോഷമാക്കി ആയിരങ്ങള്‍. ലോസ്  ആഞ്ചല്‍സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരുമിച്ചു കൂടിയ ആളുകള്‍ ആടിയും പാടിയും ആണ് തങ്ങളുടെ പ്രിയ ബിഷപ്പിന്റെ വിശുദ്ധ പദവി പ്രഖ്യാപനം ആഘോഷിച്ചത്.

ബിഷപ്പ് ഓസ്‌കര്‍ റൊമേറോയെയും മറ്റു ആറ് പേരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ ഒക്ടോബര്‍ പതിനാലാം തിയതി മൂവായിരത്തോളം ആളുകളാണ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള ആഘോഷങ്ങളിലും പങ്കെടുത്തത്.  കത്തീഡ്രലിന്റെ ഉള്ളില്‍ വിശുദ്ധന്റെ നിരവധി ചിത്രങ്ങള്‍ കൊണ്ട് നിറച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ നേരത്തെ ചിത്രങ്ങളും പ്രസംഗങ്ങളുടെ സമയത്തെ ചിത്രങ്ങളും അവയില്‍ ഉള്‍പ്പെട്ടിരുന്നു. ആഘോഷ പരിപാടികളില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സല്‍വതോറില്‍ നിന്നുള്ളവര്‍ ആയിരുന്നു.

പലരും തങ്ങള്‍ കടന്നുപോയ സാമൂഹ്യ അരക്ഷിതാവസ്ഥയെ കുറിച്ച് പങ്കുവെച്ചു.’ ഇന്ന്  ഞങ്ങള്‍ക്ക് വളരെ സന്തോഷം ഉള്ള ദിവസമാണ്. ഇത്രയും സന്തോഷത്തോടെ ഞങ്ങള്‍ ഒരു ബലി അര്‍പ്പിച്ചിട്ടില്ല . കാരണം ഇന്ന് ഞങ്ങള്‍ക്ക് ഒരു വിശുദ്ധനെ ദൈവം നല്‍കുന്നു. ഞങ്ങള്‍ക്കു പരിചിതനായ, പലരും കണ്ടിട്ടുള്ള, സ്പര്‍ശിച്ചിട്ടുള്ള ഒരു വിശുദ്ധന്‍.’ പങ്കെടുത്തവരില്‍ ഒരാള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.