ഒറീസ മിഷൻ 3 – സാംസ്കാരിക പശ്ചാത്തലം

ഒറീസ്സയുടെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലം

ഭാരതത്തിന്റെ കിഴക്കുഭാഗത്ത് ബംഗാൾ ഉൾക്കടലിലെ തീരം പുൽകിയ സംസ്ഥാനം. പുരാതന ഹൈന്ദവ ആരാധനാലയങ്ങൾക്കും ആദിവാസി ഗോത്ര സംസ്ക്കാരത്തിനും പേരുകേട്ട നാട്. വിസ്തൃതിയിൽ 9 സ്ഥാനവും ജനസംഖ്യയിൽ പതിനൊന്നാം സ്ഥാനവുമാണ് ഒറീസ്സക്ക്. ഭാരതത്തിലെ തന്നെ ST ജനസംഖ്യാനുപാതത്തിൽ മൂന്നാംസ്ഥാനമാണ് ഒറീസക്ക്. ആകെ 30 ജില്ലകൾ. 73 ശതമാനമാണ് സാക്ഷരത അനുപാതം. ഒറീസയുടെ 31.41 ശതമാനവും വനഭൂമിയാണ്.

കേരളവുമായി തുലനം ചെയ്താൽ, വികസനത്തിന്റെ കാര്യത്തിലും മാനവവിഭവശേഷി സൂചിക പ്രകാരവും 20-25 വർഷങ്ങൾ പിന്നിലാണ് ഒറീസ. മാനവവിഭവശേഷി വികസന സൂചിക പ്രകാരം ഇരുപത്തിയഞ്ചാം സ്ഥാനം മാത്രമുള്ള ഒറീസയുടെ വളർച്ചാനിരക്ക് .59% ആണ്. 1995 ലെ കണക്കനുസരിച്ച് കേരളത്തിന്റേത് .56% ആയിരുന്നു. ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിത ആശ്രയം കൃഷി മാത്രമാണ്. മറ്റു ജലസേചന മാർഗങ്ങളൊന്നും ലഭ്യമല്ലാത്ത ഒറീസയിൽ മഴയെ ആശ്രയിച്ച് മാത്രമാണ് കൃഷി. ആയതിനാൽ ഒരു വർഷം ഒരു പ്രാവശ്യം മാത്രമേ കർഷകർക്ക് കൃഷി ഇറക്കാൻ സാധിക്കുകയുള്ളൂ.

മറ്റ് വടക്കേ ഇന്ത്യൻ ദേശങ്ങളെ പോലെ ഗോത്ര സംവിധാനത്തിൽ അധിഷ്ഠിതമാണ് ഗ്രാമങ്ങൾ. ഒരേ ഗോത്രത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ പെട്ടവർ ഒന്നിച്ചു താമസിക്കുന്നതാണ് ഇവിടുത്തെ ജീവിതരീതി. ഒറീസയുടെ ഔദ്യോഗിക ഭാഷ ഒറിയ ആണെങ്കിലും ഓരോ ഗോത്രത്തിനും തനതായ ഭാഷാരീതി ഉണ്ട്. (ഉദാ: സന്തളി, ബോണ്ട, കുയി, ഹോ) ഈ ഗോത്ര ഭാഷയിൽ പോലും വ്യത്യാസങ്ങളുണ്ട്.

വെല്ലുവിളികളിൽ തളരാതെ,സധൈര്യം മുന്നോട്ടു പോയി പരിശുദ്ധാത്മാവിനാൽ നിറഞ്ഞു യേശുവിനെ പ്രഘോഷിക്കാൻ എല്ലാ മിഷണറിമാരെയും സമർപ്പിച്ചു മൂന്ന് പുണ്യ പ്രവർത്തികൾ മിഷന്റെ പ്രേത്യേകിച്ചു ഒറീസ മിഷന്റെ  വിജയത്തിന് വേണ്ടി ചെയ്തു കൊണ്ട്  നമുക്കും മിഷൻ വേലയിൽ പങ്കുകാരാകാം.

MST Orisa Mission
Cuttack
Phone: 6238739889, 9937262676

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.