ഒറീസ മിഷൻ 8: ഒറീസയിലെ എം എസ് ടി യുടെ പ്രേക്ഷിത മേഖലകൾ 

ഒറീസയിലെ എം എസ് ടി യുടെ പ്രേക്ഷിത മേഖലകൾ 

2018 ഒക്ടോബറിൽ ആരംഭിച്ച എം എസ് ടി യുടെ ഒറീസാ മിഷൻ, മൂന്ന് മിഷൻ സെൻെറ റുകളിൽ ആയി ഇരുപതോളം ഗ്രാമങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. കാണ്ഡമാൽ ജില്ലയിലെ ബലിഗുഡയിലെ  നിർമ്മൽ ജ്യോതി സെൻറർ പത്തോളം ഗ്രാമങ്ങളിൽ അജപാലന ശുശ്രൂഷയും സാമൂഹ്യ സേവനവും  ചെയ്യുന്നു.

കൊലഹൻഡി ജില്ലയിലെ രാംപൂരിൽ ഡിവൈൻ മേഴ്സി സെന്ററിന്റ കീഴിൽ പതിനഞ്ചോളം ഗ്രാമങ്ങളിൽ വൈദികരും സിസ്റ്റേഴ്സും സേവനം ചെയ്യുന്നു. അഞ്ചും ആറും കിലോമീറ്ററോളം നടന്നും ബൈക്കിനും ചെറിയ വാഹനങ്ങളിലുമായി ഉൾപ്രദേശങ്ങളിൽ ആയിരിക്കുന്ന ഗ്രാമങ്ങളിൽ ചെന്ന് അവരോടൊപ്പം സമയം ചെലവഴിച്ച് യേശുവിന്റെ  സ്നേഹവും കരുണയും അവരുമായി പങ്കുവയ്ക്കുന്നു. പ്രതികൂലസാഹചര്യങ്ങളെ വകവയ്ക്കാതെ യേശുവിന്റെ സംരക്ഷണത്തിൽ ഉറച്ചുവിശ്വസിച്ചുകൊണ്ട് രാവിലെ എഴുന്നേറ്റ് ആരാധനക്കും പ്രാർത്ഥനയ്ക്കും ശേഷം സ്വന്തമായി ഭക്ഷണം പാകപ്പെടുത്തി കഴിച്ചു യേശുവിന്റെ ശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിക്കുന്ന മിഷനറിമാരാണ് ഒറീസയിൽ ഉള്ളത്. പ്രിയപ്പെട്ടവരെ ഇവരെ ഓർത്തു പ്രേത്യേകമായിട്ട് പ്രാർത്ഥിക്കാം.

സാധാരണ പ്രേക്ഷിത മാസത്തിന്റെ എട്ടാം ദിവസമായ ഇന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പ്രേഷിതപ്രവർത്തനം ചെയ്യുന്ന ഒറീസയിലെ മിഷണറിമാരെ സമർപ്പിച്ചുകൊണ്ട് പ്രത്യേകമായി ഒരു കൊന്ത ചൊല്ലി സമർപ്പിക്കാം.

Fr Jomon Ayyankanal MST
MST ODISHA MISSION
Cuttack
09937262676, 06238739889