ഒറീസ മിഷൻ 23: ഒറീസയിലെ പാവപ്പെട്ടവരുടെ അനുദിന ജീവിതം.

ഒറീസയിലെ പാവപ്പെട്ടവരുടെ അനുദിന ജീവിതം

ഒരിക്കൽ ഗ്രാമത്തിലേക്ക് പോയപ്പോൾ അവിടെനിന്നും ഏതാനും സ്ത്രീകൾ തലയിൽ വലിയ വിറക് കെട്ടുമായി ചന്തയിലേക്ക് പോകുന്നത് കണ്ടു. ഗ്രാമത്തിൽ ചെന്ന് വീടുകൾ സന്ദർശിച്ചതിനുശേഷം വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് എല്ലാവരും ഒരുമിച്ചു കൂടിയപ്പോൾ വിറകുമായി ചന്തയിലേക്ക് പോയ സ്ത്രീകളും പ്രാർത്ഥനയ്ക്ക് പങ്കെടുക്കുകയും അതിനു ശേഷമുള്ള സ്തോത്ര കാഴ്ചയിലും കാഴ്ച സമർപ്പണത്തിനും പത്തും ഇരുപതും രൂപവച്ച് സമർപ്പിക്കുന്നതും കണ്ടു.

പ്രാർത്ഥനയ്ക്ക് ശേഷം അവരുമായി കുശലാന്വേഷണങ്ങൾ നടത്തുന്നതിനിടയിൽ വിറക് വിൽപ്പനയുടെ കാര്യം ഞാൻ ചോദിച്ചു. ആ പാവപ്പെട്ട സ്ത്രീകൾ ഒരാഴ്ച കഷ്ടപ്പെട്ട് വലിയ മരങ്ങൾ കീറിയ കഷണങ്ങളാക്കി, മനോഹരമായ കെട്ടുകളാക്കി ആഴ്ചയിൽയിൽ ചന്തയിൽ കൊണ്ടുപോയി വിൽക്കുകയാണ്. ആ ഒരു കെട്ടിന് അവർക്ക് ലഭിക്കുന്നത് 20 -30 രൂപയാണ്. മരം പല കഷണങ്ങളായി നടുവേ കീറി മുറിച്ച് ഒരാഴ്ച അധ്വാനം കൊണ്ട് ഉണ്ടാക്കുന്ന ഒന്നോ രണ്ട് കെട്ട് വിറകിന് കിട്ടുന്നത് 50- 60 രൂപയാണ്. അതു കൊടുത്ത് ആഴ്ചത്തേക്ക് ഉള്ള വീട്ടുസാധനങ്ങൾ മേടിച്ച് ആണ് അവർ തിരിച്ചു പോരുന്നത്. കിലോമീറ്ററോളം നടന്ന് തിരിച്ചു വന്നതിനു ശേഷം വൈകുന്നേരത്തെ പ്രാർത്ഥനാ യോഗത്തിൽ കൂടുകയും അവരുടെ ആഴ്ച സമ്പാദ്യത്തിൽനിന്ന് നല്ലൊരു തുക കാഴ്ചയായി സമർപ്പിക്കുന്നത് കണ്ടപ്പോൾ പ്രിയപ്പെട്ടവരെ ദൈവം എത്രമാത്രം അവരെ അനുഗ്രഹിക്കും എന്ന് ചിന്തിച്ചു പോയി.

വിധവയുടെ കൊച്ചു കാശു പോലെ സമർപ്പിച്ച അവരെ ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെതന്നെ കാടുകളിൽ നിന്ന് പ്ലേറ്റ് ഉണ്ടാക്കുന്ന ഇലകൾ സംഭരിക്കുന്ന വരുണ്ട് ഭക്ഷണസാധനങ്ങൾ ശേഖരിക്കുന്നവരുണ്ട്. ഇതെല്ലാം പട്ടണത്തിൽ നടക്കുന്ന ചന്തയിൽ കിലോമീറ്ററോളം നടന്ന് കൊണ്ടുപോയി വിറ്റ് അതിൽനിന്നു കിട്ടുന്ന കാശ് ഉപയോഗിച്ച് ആഴ്ചത്തെ വീട്ടുസാധനങ്ങളും ഭക്ഷണസാധനങ്ങളും മേടിച്ച് കഴിയുന്നവരാണ് അനേകം ഗ്രാമവാസികൾ. സാമൂഹ്യക്ഷേമ പ്രവർത്തനത്തിലൂടെ ഇവരെ ഉദ്ധരിക്കുവാൻ ഉള്ള പ്രവർത്തനങ്ങളും മിഷനറിമാർ ചെയ്തുകൊണ്ടിരിക്കുന്നു.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ ഇരുപത്തി മൂന്നാം ദിനമായ ഇന്ന് നമ്മുടെ സമ്പാദ്യത്തിൽനിന്ന് ഒരു ചെറിയ തുക എന്തെങ്കിലുമൊരു പ്രേക്ഷിത പ്രവർത്തനത്തിനായി നമുക്ക് സമർപ്പിക്കാം. അതോടൊപ്പം തന്നെ ധാരാളം പ്രേക്ഷിത ദൈവവിളി ഉണ്ടാക്കുവാൻ വേണ്ടി പ്രാർത്ഥിക്കാം.

MST ODISHA MISSION
Cuttack
09937262676