ഒറീസാ മിഷൻ 22: കരഞ്ഞു കൊണ്ട് അനുതപിച്ചു കുർബാനയിൽ പങ്കെടുക്കുന്ന ജനം

കരഞ്ഞു കൊണ്ട് അനുതപിച്ചു കുർബാനയിൽ പങ്കെടുക്കുന്ന ജനം

ഒരു മനുഷ്യന്റെ ജീവിതത്തിൽ ദൈവാനുഭവം ഉണ്ടാവുക സ്വജീവിതത്തിൽ ദൈവത്തെ തിരിച്ചറിയാൻ സാധിക്കുക അവനെ സംബന്ധിച്ചിടത്തോളം തന്റെ നടന്നുനീങ്ങിയ കാലത്തിലേക്കുള്ള ഒരു തിരിച്ചറിവാണ്. ഒറീസയിൽ എത്തി ഭാഷാ പഠനത്തിനു ശേഷം കൂടുതൽ പഠിക്കാനും അതിലുപരി ഒരു പാസ്റ്ററൽ അനുഭവത്തിനുമായി ഞങ്ങൾ പോയത് ഒറിയാ ഭാഷയിൽ ഞങ്ങളുടെ ഗുരുനാഥനായ ബെരാബ്ബൂർ രൂപതയിലെ പോൾ മാണിക്യത്താനത്തച്ചൻ സേവനമനുഷ്ഠിക്കുന്ന പുത്തലിപൊങ്കാ എന്ന ഇടവകയിലേക്കാണ്.  മലനിരകളാൽ ചുറ്റപ്പെട്ട 24 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഈ ഇടവകയിൽ മുന്നൂറോളം കുടുംബങ്ങൾ ഉണ്ട്. നോമ്പ് കാലമായതിനാൽ ഇടവക പള്ളിയിൽ എത്തിച്ചേരാൻ പറ്റാത്ത ഗ്രാമങ്ങളിൽ ചെന്ന് കുർബാന അർപ്പിക്കുക പതിവാണ്.

ഞാൻ അനുഭവിച്ചത് എഴുതാൻ വാക്കുകൾ പരിമിതമെങ്കിലും അത് നിങ്ങളുമായി പങ്കുവയ്ക്കാൻ ശ്രമിക്കുന്നു. കുർബാന ക്രമത്തിലെ അനുതാപ ശുശ്രൂഷ സമയത്ത്, പാപിനിയായ മറിയം തന്റെ കണ്ണീരുകൊണ്ട് ഈശോയുടെ പാദങ്ങൾ കഴുകിയതുപോലെ തങ്ങളുടെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് അനുതപിച്ച് കണ്ണീർ വാർത്ത് കരയുന്ന, വിശുദ്ധ കുർബാനയിൽ കരുണാമയനായ ഈശോ തങ്ങളുടെ പാപങ്ങൾ പൊറുക്കും എന്ന് വിശ്വസിച്ചു ചുടുകണ്ണീരാൽ ഏറ്റു പറഞ്ഞത് ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരു അനുഭവമാണ്. കരഞ്ഞു കലങ്ങിയ കണ്ണുമായി പരിശുദ്ധ കുർബാന സ്വികരിച്ച അവർ എത്ര മാത്രം ഭയ ഭക്തിയോടെ ആണ് കുർബാന എന്ന കുദാശയെ സമീപിക്കുന്നത് എന്നത് നമുക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്.

അസാധാരണ പ്രേഷിതമാസത്തിന്റെ ഇരുപത്തിരണ്ടാം ദിവസമായ ഇന്ന് എല്ലാ മിഷണറിമാരിലും പരിശുദ്ധാത്മാഭിഷേകം ഉണ്ടാകുന്നതിനുവേണ്ടി ഒരു കുർബാനയിൽ പങ്കെടുത്തു എല്ലാ മിഷണറിമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കാം

MST ODISHA MISSION
Cuttack
+91 94964 32114