ഒറീസ മിഷൻ 21: ഒറീസയിലെ ഡോദ്‌കോങ്ങിയ ഗ്രാമം

ഒറീസയിലെ ഡോദ്‌കോങ്ങിയ ഗ്രാമം

എം എസ് ടി യുടെ കണ്ഡമാൽ ജില്ലയിലുള്ള നിർമൽ ജ്യോതി മിഷന്റെ കീഴിലുള്ള ഒരു ഗ്രാമമാണ് ഡോദ്‌കോങ്ങിയ. ഏകദേശം 60 കിലോമീറ്ററോളം യാത്ര ചെയ്യുമ്പോൾ നമ്മൾ എത്തിപ്പെടുന്ന ഒരു കൊച്ചു ഗ്രാമം. വളരെയേറെ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും മിഷണറിമാരുടെ സാന്നിധ്യത്തിൽ ഒരുമിച്ച് കൂടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു സമൂഹം ആണ് ഈ ഗ്രാമത്തിൽ കാണുവാൻ സാധിക്കുന്നത്.

2008ലെ കലാപ സമയത്ത് അവർക്കുണ്ടായ അനുഭവം അവർ വിവരിക്കുന്നത് ഇപ്രകാരമാണ്. പ്രധാന റോഡിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ ഉൾപ്രദേശത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് ഈ ഗ്രാമത്തിൽ എത്തുന്നത്. പോകുന്ന വഴി നാല് അഞ്ചോളം ഗ്രാമങ്ങൾ കടന്നുവേണം ഈ ഗ്രാമത്തിൽ എത്തിച്ചേരുവാൻ. ഈ ഗ്രാമങ്ങളിൽ പലതും അക്രൈസ്തവരും ഹൈന്ദവരും ആയിട്ടുള്ള ഗ്രാമങ്ങളാണ്. 2008ലെ കലാപ സമയത്ത് നമ്മുട ഡോദ്‌കോങ്ങിയ ഗ്രാമവാസികളെ ആക്രമിക്കുവാൻ വന്നപ്പോൾ ഹൈന്ദവരായിട്ടുള്ള ഗ്രാമവാസികൾ തടയുകയും അവരും നമ്മുടെ സഹോദരങ്ങളാണ് ഇന്ന് പറഞ്ഞു പിന്തിരിപ്പിച്ചവരും ആണ്. നിങ്ങൾ ആക്രമിച്ച തിരിച്ചുപോകുമ്പോൾ നാളെ ഞങ്ങൾ ഒരുമിച്ച് കഴിയുന്നവരാണ് എന്ന് പറഞ്ഞുകൊണ്ട് ആക്രമികളെ തിരിച്ചുവിട്ട സഹോദരങ്ങളായ ഹൈന്ദവ സമൂഹം ആണ് അവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഈ ഗ്രാമവാസികളുടെ സ്നേഹവും വാത്സല്യവും ജാതിമത ഭേദമന്യേ ഇവിടെ കാണാൻ സാധിക്കുന്നു.

ഗ്രാമവാസികൾ പരസ്പരം എത്രമാത്രം സ്നേഹത്തിലും ഐക്യത്തിലും ആണ് ജീവിക്കുന്നത് എന്നുള്ളത് നല്ലൊരു മാതൃകയാണ്. അതുകൊണ്ട് ഇവർക്ക് ഒരു ആപത്ത് വന്നപ്പോൾ ഇവരെ സഹായിക്കുവാൻ അന്യമതസ്ഥരായ ആ ഗ്രാമവാസികൾ തയ്യാറായി എന്നുള്ളതാണ്. ഇന്നും ഈ ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ ഏറെ സ്നേഹത്തോടെ നമ്മളെ എല്ലാവരും കാണുമ്പോൾ നമ്മുടെ സാന്നിത്യം   യേശുവിൻറെ സ്നേഹവും കരുണയും ആണ് എല്ലാവരിലേക്കും എത്തിക്കാൻ കഴിയുന്നത്. പ്രിയപ്പെട്ടവരെ ഇതുപോലെ നമ്മുടെ സമൂഹങ്ങളെ ക്രിസ്തീയ സമൂഹങ്ങളെ സഹായിക്കുന്ന അന്യജാതി മതസ്ഥരായ അനേകം സമൂഹങ്ങളെ നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ജാതിമതഭേദമെന്യേ എല്ലാവരിലേക്കും യേശുവിൻറെ സ്നേഹവും കരുണയും ആയി എത്തിപ്പെടാൻ മിഷനറിമാരും പരിശ്രമിക്കുന്നു.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ ഇരുപത്തി ഒന്നാം ദിനമായ ഇന്ന് മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ പ്രത്യേകം ആയിട്ട് ഏതെങ്കിലും ഒരു മൂന്ന് പുണ്യപ്രവർത്തികൾ ചെയ്തുകൊണ്ട് മിഷന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാം.

MST ODISHA MISSION
Cuttack
09937262676