ഒറീസ മിഷൻ 16: ഒറീസയിലെ രാംപൂർ ഉള്ള ഡിവൈൻ മേഴ്സി മിഷൻ

ഒറീസയിലെ രാംപൂർ ഉള്ള ഡിവൈൻ മേഴ്സി മിഷൻ

അല്മായ പ്രേക്ഷിത സംഘടനയായ FIAT മിഷന്റെ സഹകരണത്തോടെ എം എസ് ടി വൈദികർ ആരംഭിച്ച ഒറീസയിലെ മറ്റൊരു സീറോ മലബാർ മിഷൻ ആണ് രാംപൂർ ഉള്ള ഡിവൈൻ മേഴ്സി മിഷൻ. ഏകദേശം ഇരുപതോളം ഗ്രാമങ്ങളിലായി എം എസ് ടി വൈദികരും അവരോട് ചേർന്ന് ടിഎസ് ടി സന്യാസിനികളും സുവിശേഷ പ്രഘോഷണം നടത്തുന്നു. എട്ടു കിലോമീറ്ററോളം നടന്ന് യേശുവിൻറെ സുവിശേഷവുമായി പോകുന്ന അവിടുത്തെ മിഷണറിമാരുടെ സേവനം എടുത്തുപറയേണ്ടതാണ്.

ഒറീസയിലെ തന്നെ ഏറ്റവും കൂടുതൽ ദരിദ്രരായ ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ഒരു ജില്ലയായ കൊലഹണ്ഡിയിലാണ് ഈ മിഷൻ സ്ഥാപിതമായിരിക്കുന്നത്. റോഡ് മാർഗങ്ങളോ ഫോൺ സൗകര്യങ്ങളോ ഒന്നുമില്ലാത്ത അനേക ഗ്രാമങ്ങളിൽ നടന്നും ഇരുചക്രവാഹനങ്ങളും ആയി മിഷനറിമാർ കടന്നു ചെല്ലുകയും അവിടെയുള്ള ജനങ്ങളിൽ യേശുവിൻറെ സ്നേഹവും കരുണയും എത്തിക്കുകയും ചെയ്യുന്നു. അവർക്കാവശ്യമായ വിശ്വാസ പരിശീലനവും സാമൂഹ്യസേവനങ്ങളും ചെയ്തുകൊണ്ട് യേശുവിന്റെ കരുണയുടെ മുഖങ്ങളായി തീർന്നിരിക്കുകയാണ് അവിടുത്തെ മിഷനറിമാർ. ഇനിയും അനേകം ഗ്രാമങ്ങൾ നമ്മുടെ സാന്നിധ്യം ആഗ്രഹിച്ചുകൊണ്ട് നമ്മളെ സമീപിക്കുന്നുണ്ട്. ഇവരിലേക്കെല്ലാം യേശുവിനെ സ്നേഹവുമായി എത്തിച്ചേരുവാൻ മിഷനറിമാരെ ശക്തിപ്പെടുത്തുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ പതിനാറാം ദിനമായ ഇന്ന് നമുക്ക് പ്രത്യേകമായി രാംപൂർ ഉള്ള ഡിവൈൻ മേഴ്സി മിഷനെ സമർപ്പിച്ച് പ്രാർത്ഥിക്കാം. ഒരു മുഴുവൻ കൊന്ത ചൊല്ലി മിഷൻ വേണ്ടി സമർപ്പിക്കാം

MST ODISHA MISSION
Cuttack
9937262676