ഒറീസ മിഷൻ 15: കാണ്ടമാലിലെ MST യുടെ അജപാലന ശുശ്രുഷകൾ

കാണ്ടമാലിലെ MST യുടെ അജപാലന ശുശ്രുഷകൾ

2019 ജൂൺ 13 ന്  ഒറീസയിലെ കണ്ടമാൽ ജില്ലയിലുള്ള ബലിഗുഡ എന്ന സ്ഥലത്ത് ആരംഭിച്ച മിഷൻ സെൻറർ ആണ് നിർമ്മൽ ജ്യോതി. ബലിഗുഡ, നിർമ്മൽ ജ്യോതി സെൻട്രൽ കീഴിൽ ഇപ്പോൾ അഞ്ച് വില്ലേജുകൾ ആണുള്ളത്. അഞ്ചു വില്ലേജുകളിലും ഞായറാഴ്ചകളിൽ പ്രാർത്ഥന കൂട്ടായ്മകൾ നടത്തപ്പെടുന്നു. ബാഡിപങ്കാ, ശിക്കാട്ടി, ഡോട്കോങ്ങിയ, കുറുകുട്പ, ശുഡ്രാ എന്നിവയാണ് അഞ്ച് വില്ലേജുകൾ. അഞ്ച് വില്ലേജുകളിലായി ഏകദേശം 40 ഓളം കുടുംബങ്ങൾ പ്രാർത്ഥനയിൽ ഒത്തുചേരുന്നു.

ഒരു വില്ലേജിൽ മാത്രമാണ് ഇപ്പോൾ പള്ളിയുള്ളത്. ബാക്കി സ്ഥലങ്ങളിൽ വീടുകളിൽ ഒത്തുചേർന്നാണ് ഞായറാഴ്ച പ്രാർത്ഥന നടത്തപ്പെടുന്നത്. പ്രാർത്ഥനകൾക്ക്, വൈദികരും അവരുടെ അഭാവത്തിൽ കാറ്റകിസ്റ്റുമാരും നേതൃത്വം നൽകുന്നു. ഇതിൽ രണ്ട് വില്ലേജുകളിലെ കുട്ടികൾക്കായി പ്രതിദിനം രണ്ടു മണിക്കൂർ വീതമുള്ള വേദപഠന ക്ലാസ്സുകളും ട്യൂഷനും നടത്തപ്പെടുന്നു. ഏകദേശം 60 കുട്ടികൾ നിലവിൽ ഉണ്ട്. ഇപ്പോൾ നിർമ്മൽ ജ്യോതി സെൻററിൽ 3 വൈദികരാണ് ഉള്ളത്. സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരാൾ നേതൃത്വം നൽകുന്നു. മറ്റു രണ്ടുപേർ ഗ്രാമങ്ങളിൽ വിശ്വാസപരിശീലനത്തിന് നേതൃത്വം നൽകുന്നു. പുതിയതായി 20 ഓളം ഗ്രാമങ്ങൾ വിശ്വസത്തിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഏകദേശം 5 ഗ്രാമങ്ങളിൽ കുട്ടികൾക്കായുള്ള ട്യൂഷൻ ഉടൻ ആരംഭിക്കും.

ഇനിയും സ്വാതന്ത്ര്യം അതിന്റെ പൂർണതയിൽ അനുഭവിക്കാൻ കഴിയാതെ വിഷമിക്കുന്ന ഒറീസ്സയുടെ ഉൾപ്രദേശങ്ങളിൽ കഴിയുന്ന എല്ലാവരെയും സമർപ്പിച്ചു അഞ്ച് എത്രയും ദയയുള്ള മാതാവേ എന്ന പ്രാർഥനചൊല്ലാം.

MST ODISHA MISSION
Cuttack
6238739889, 9937262676

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ