ഒറീസ മിഷൻ 14: ഒറീസയിലെ സിറോ മലബാർ സഭയുടെ മുന്നേറ്റങ്ങൾ

ഒറീസയിലെ സിറോ മലബാർ സഭയുടെ മുന്നേറ്റങ്ങൾ

എം എസ് ടി ഒറീസയിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം 8 മാസം പിന്നിടുന്നു. അജപാലന രംഗത്ത് ഇന്ന് നമ്മോടൊപ്പം 20ഓളം ഗ്രാമങ്ങൾ ഉണ്ട്. നമ്മുടെ പ്രാർത്ഥന രീതികളും പാരമ്പര്യങ്ങളും പഠിപ്പിക്കുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഗ്രാമങ്ങൾതോറും ഉള്ള ട്യൂഷൻ സെന്ററുകളാണ്. കുട്ടികൾക്ക് പോഷകാഹാരം നൽകാനുള്ള സാധ്യതയും നോക്കുന്നു.

ഗ്രാമങ്ങൾതോറും ഉള്ള സ്വയം സഹായ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. മദർതെരേസ സിസ്റ്റേഴ്സിന്റെ സഹായത്തോടുകൂടി വില്ലേജുകൾ തോറും മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനെകുറിച്ചും ആലോചിക്കുന്നു. മറ്റൊന്ന് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ രൂപീകരണവും ഏറെ ആവശ്യമുള്ളതാണ്. എന്തെന്നാൽ ധാരാളം കിടപ്പുരോഗികൾ, ക്യാൻസർ ബാധിതരായ ആളുകൾ, പ്രായം ചെന്നവർ എന്നിവർ ഏറെയാണിവിടെ. ആവശ്യമായ പരിചരണം ഇവർക്ക് നൽകാൻ നൽകാൻ ഒറീസയിലെ പാവപ്പെട്ട മക്കൾക്ക് ആകുന്നില്ല.

അതുപോലെതന്നെ യുവതി യുവാക്കന്മാർക്ക് വേണ്ടിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അവരെ അയയ്ക്കാനും പ്രേഷിതർ ശ്രമിക്കുന്നു. അജ്ഞരായ ജനങ്ങൾക്കുമുമ്പിൽ അറിവിലേക്ക് ഒരു കിളി വാതിൽ തുറക്കാൻ ഒറീസ എം എസ് ടി മിഷനറിമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഒരു നാണയത്തിന്റെ ഇരുവശം പോലെയാണ് സുവിശേഷ പ്രഘോഷണവും സാമൂഹ്യ പ്രവർത്തനവും. കാരണം നാം നടത്തുന്ന ഒരോ പ്രവർത്തനങ്ങളും സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, നാം പ്രഘോഷിക്കുന്ന സുവിശേഷത്തിന്റെ ഉദാഹരണങ്ങളാണ് അവ.

നാളത്തെ കുർബാനയിൽ ഒറീസ മിഷനെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കാം. ഒപ്പം ഒരാളോടെങ്കിലും ഒറീസയിലെ പ്രേഷിതരെപറ്റിയും പ്രേഷിത പ്രവർത്തനത്തെ പറ്റിയും പറയാം.

MST ODISHA MISSION
Cuttack
6238739889, 9937262676