ഒറീസ മിഷന്‍ 13: ഒറീസയിലെ സാമൂഹ്യ സേവന പ്രവർത്തനം വഴിയുള്ള ക്രിസ്തു സാക്ഷ്യം

ഒറീസയിലെ സാമൂഹ്യ സേവന പ്രവർത്തനം വഴിയുള്ള ക്രിസ്തു സാക്ഷ്യം

ഒറീസയുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ ധാരാളം പ്രവർത്തികൾ ഒറീസയുടെ മണ്ണിൽ നമുക്ക് ചെയ്യാൻ സാധിക്കും. സാമൂഹികപരമായും സാംസ്കാരികപരമായും സാമ്പത്തികപരമായും ഒരുപാട് പിന്നിലാണ് ഒറീസയിലെ പാവപ്പെട്ട മനുഷ്യർ. ഒറീസയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ നമുക്ക് കാണാൻ കഴിഞ്ഞത് വളരെ പ്രാകൃതമായ രീതിയിൽ ജീവിക്കുന്ന വികസനങ്ങൾ അധികം എത്തിച്ചേരാത്ത ജനസമൂഹങ്ങളെയാണ്.

സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുക അഥവാ പ്രബുദ്ധരാകുക എന്നത് ഓരോ പ്രേക്ഷിതനെ സംബന്ധിച്ചടുത്തോളം വെല്ലുവിളി നിറഞ്ഞതാണ്. കാരണം അവർ നിരക്ഷരരാണ്. ഒരു കാര്യത്തിൽ ഇവർ ഭാഗ്യം ചെയ്തവരാണ്. ഇന്നത്തെ ആധുനിക യുഗത്തിലെ മായാ മോഹങ്ങളിൽ അവർ വീണു പോയിട്ടില്ല. അതുകൊണ്ടുതന്നെ സാമൂഹ്യപ്രവർത്തനം  വഴി ഇവരെ ഉന്നതിയിലേക്ക് കൊണ്ടുവരാനും നമുക്ക് കഴിയും. സാമൂഹ്യപ്രവർത്തനങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഗ്രാമങ്ങൾതോറും ഉള്ള ട്യൂഷൻ സെൻററുകൾ കാരണം വിദ്യാസമ്പന്നരായ ഒരു തലമുറയെ വളർത്തിയെടുക്കാൻ നമുക്ക് കഴിഞ്ഞാൽ അത് ചിലപ്പോൾ മാറ്റത്തിന് തുടക്കം കുറിക്കുന്നത് ആകും. ആതുര ശുശ്രൂഷാ രംഗത്തും കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഗ്രാമങ്ങൾതോറും ഉള്ള ചെറിയ ഡിസ്പെൻസറികൾ, സ്ത്രീകൾക്കായുള്ള ബോധവൽക്കരണക്ലാസുകൾ, മെഡിക്കൽ ക്യാമ്പ് മുതലായവ. നാം വചനത്തിൽ വായിക്കുന്നതുപോലെ, “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.”
(മത്തായി 25 : 40). നമ്മുടെ ഒരു ചെറിയ പ്രവർത്തികളും ഈശോയ്ക്കു സന്തോഷം പകരുന്നതാണെങ്കിൽ അതിനായി നമുക്ക് കരങ്ങൾ കോർക്കാം.

രോഗങ്ങളാൽ വിഷമിച്ച്, ആശുപത്രിയിൽ പോകാൻപോലും സാധ്യതകളില്ലാതെ കഴിയുന്ന എല്ലാവരെയും ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ടു നമുക്ക് ഒരു കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കാം.

MST Orisa Mission
Cuttack
Phone: 6238739889, 9937262676

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ