ഒറീസ മിഷന്‍ 12: ഒറീസയിലെ എംഎസ് ടിയുടെ നിർമ്മൽ ജ്യോതി മിഷൻ

ഒറീസയിലെ എംഎസ് ടിയുടെ നിർമ്മൽ ജ്യോതി മിഷൻ

കാണ്ഡമാൽ ജില്ലയിലെ ബലിഗുഡ എന്ന പട്ടണത്തിൽ താമസിച്ചുകൊണ്ട് ചുറ്റുപാടുമുള്ള പത്തോളം ഗ്രാമങ്ങളിൽ ആണ് ഇന്ന് വൈദികർ ശുശ്രൂഷ ചെയ്യുന്നത്. 2008ലെ കലാപസമയത്ത് ആക്രമിക്കപ്പെട്ടവരും ദുരിതമനുഭവിച്ചവരുമാണ് അനേകം പേർ. യേശുവിനെ അറിയാനുള്ള തീക്ഷണത കൊണ്ടും അറിഞ്ഞ യേശുവിനെ മുറുകെ പിടിക്കാനുള്ള ആഗ്രഹം കൊണ്ടും മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സമൂഹത്തെയാണ് ഞങ്ങൾക്ക് ഇവിടെ കാണാൻ കഴിയുന്നത്. കടന്നുപോയ പ്രതികൂല സാഹചര്യത്തിൽ പോലും യേശുവിനെ മുറുകെ പിടിച്ച ഒരു പറ്റം ജനതയെയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.

തങ്ങളുടെ ഇല്ലായ്മയിലും ദുരിതങ്ങളിലും യേശുവിനെ മറക്കാത്ത ഇവരുടെ ഇടയിൽ കത്തോലിക്കാ വിശ്വാസത്തെ പറഞ്ഞുകൊടുക്കുകയും ആ വിശ്വാസത്തിൽ  വളരുവാൻ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയുമാണ് മിഷനറിമാരായ വൈദികർ. അൻപതും അറുപതും കിലോമീറ്ററോളം ബൈക്ക് ഓടിച്ച ഗ്രാമങ്ങളിൽ ചെല്ലുന്ന വൈദികർ അവരോടൊത്തായിരുന്നു കൊണ്ട് നമ്മുടെ വിശ്വാസവും പ്രാർത്ഥനകളും പഠിപ്പിക്കുകയും അതിൽ വളരുവാൻ വേണ്ട മാർഗനിർദേശങ്ങൾ  നൽകുകയും ചെയ്യുന്നു . അതോടൊപ്പം തന്നെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ആരംഭിച്ചു. ശരിയായ റോഡ് മാർഗങ്ങളോ താമസസൗകര്യങ്ങളും ഇല്ലാതെ കാടുകളിൽ താമസിക്കുന്ന ഇവരുടെ അടുക്കൽ പോയി വരുമ്പോൾ മിഷനറി മാരായ ഞങ്ങൾക്ക് ഉണ്ടാകുന്ന സന്തോഷം  ദൈവത്തിനു നന്ദി പറയുവാൻ ഉള്ള അവസരമായി കണക്കാക്കുന്നു. പ്രിയപ്പെട്ടവരെ ഇതുപോലുള്ള അനേകം ഗ്രാമങ്ങൾ നമ്മുടെ സാന്നിധ്യം ആഗ്രഹിച്ച്  നമ്മളെ സമീപിക്കുന്നുണ്ട്. അവരിലേക്ക് എത്തിച്ചേരുവാൻ… യേശുവിന്റെ  സന്ദേശവും,  സ്നേഹവും കരുണയും കൊടുക്കുവാനും അനേകം മിഷണറിമാരെ ഒറീസാ മണ്ണിലേക്ക് അയക്കണം എന്ന് പ്രാർത്ഥിക്കാം.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ  പന്ത്രണ്ടാം ദിനമായ ഇന്ന് ഒറീസയിലെ എം എസ് ടി യുടെ നിർമ്മൽ ജ്യോതി മിഷനെ  സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടൊപ്പം അഞ്ച് വിശ്വാസപ്രമാണം ചൊല്ലി മിഷനു  വേണ്ടി സമർപ്പിക്കാം.

MST ODISHA MISSION, Cuttack
9937262676