ഒറീസ മിഷന്‍ 7: ഒറീസയിലെ അജപാലന ശുശ്രൂഷ സാധ്യതകൾ

ഒറീസയിലെ അജപാലന ശുശ്രൂഷ സാധ്യതകൾ

ഇന്നലത്തെ വിചിന്തനത്തിൽ നാം കണ്ടതുപോലെ ഇന്നും അനേകർ ഒറീസയിലെ ഉൾക്കാടുകളിൽ ഗ്രാമങ്ങളിലായി ജീവിക്കുന്നുണ്ട്. എത്തിപ്പെടാനുള്ള മാർഗങ്ങൾ പരിമിതമെങ്കിലും അജപാലന ശുശ്രൂഷക്ക് സാധ്യതയുള്ള പ്രധാനപ്പെട്ട ഒരു മേഖലയാണിത്. പാവപ്പെട്ടവരായ ഈ  ജനതകൾ യേശുവിനെ അറിയുവാനും ഉൾക്കൊള്ളുവാനും ആഗ്രഹിക്കുന്നവരാണ്. അവരിലേക്ക് എത്തിച്ചേരുക എന്നുള്ളത് മിഷനറിമാരായ നമ്മുടെ ഉത്തരവാദിത്വമാണ്.

അന്ധവിശ്വാസത്തിന്റെയും മതതീവ്രവാദത്തിന്റെയും പിടിയിൽപെട്ട് കിടക്കുന്ന പാവപ്പെട്ടവരായ അനേകം ഗോത്രവർഗ്ഗക്കാർ ഒറീസ മണ്ണിൽ ഉണ്ട്. യഥാർത്ഥ ദൈവത്തെ അന്വേഷിക്കുകയും ആ ദൈവത്തിന്റെ സ്നേഹവും കരുതലും അവർ ആഗ്രഹിക്കുന്നുമുണ്ട്. ഇതാണ് അജപാലന ശുശ്രൂഷയ്ക്കുള്ള അടുത്ത സാധ്യത. മൂന്നാമതായി പ്രൊട്ടസ്റ്റൻറ് പെന്തക്കോസ്ത് സമൂഹത്തിൽ പെട്ടവർ നോക്കിയിരുന്ന അനേകം ഗ്രാമങ്ങളുണ്ട്. ഒറീസയിലെ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കാതെ ഇവരിൽ പലരും തിരിച്ചുപോയി. എങ്കിലും ഈ ഗ്രാമവാസികൾ തങ്ങൾ അറിഞ്ഞ വിശ്വാസം  കാത്തുസൂക്ഷിക്കുവാൻ പരിശ്രമിക്കുന്നു. അവരെ നയിക്കുവാനോ നോക്കുവാനോ ആരുമില്ലാത്ത അവസ്ഥ. ഇവിടെയും നമുക്ക് അജപാലന ശുശ്രൂഷക്ക് സാധ്യതകളുണ്ട്.

പ്രിയപ്പെട്ടവരെ അസാധാരണ പ്രേക്ഷിത മാസത്തിന്റെ ഏഴാം ദിനമായ ഇന്ന് ഒറീസയിലെ അജപാലന ശുശ്രൂഷ സാധ്യതകളെ സമർപ്പിച്ച്  പ്രാർത്ഥിക്കാം. പ്രത്യേകമായി ഈ പാവപ്പെട്ടവരിലെക്ക് ഇറങ്ങി ചൊല്ലുവാൻ പരിശ്രമിക്കുന്ന ഒറീസയിലെ മിഷണറിമാരെ സമർപ്പിച്ച് പ്രാർത്ഥിക്കാം. ഇന്നേ ദിവസം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് വേണ്ട എന്ന് വെച്ചു കൊണ്ട് പ്രേക്ഷിത പ്രവർത്തനത്തിന്റെ വിജയത്തിനായി സമർപ്പിക്കാം.

Fr. Jomon Ayyankanal MST
MST ODISHA MISSION
Cuttack
09937262676, 06238739889

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.