ഒറീസ മിഷൻ 18: കട്ടക്കിലെ ഡേരാ എന്ന ഗ്രാമത്തിലെ ജോണിന്റെ അനുഭവസാക്ഷ്യം

കട്ടക്കിലെ ഡേരാ എന്ന ഗ്രാമത്തിലെ ജോണിന്റെ അനുഭവസാക്ഷ്യം

ഒറീസയിലെ കട്ടക്ക് നഗരത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് ഡേറ. ഡേറ ഗ്രാമത്തിൽ താമസിക്കുന്ന ജോണിന്റെ  കുടുംബം ജാർഖണ്ഡിൽ നിന്നും കുടിയേറി പാർത്തവരാണ്. അദ്ദേഹത്തിന്റെ കുടുംബം മാത്രമാണ് ആ വില്ലേജിൽ ഉണ്ടായിരുന്ന ക്രൈസ്തവ കുടുംബം. അവരുടെ പ്രാർത്ഥനാ കണ്ട്‌ അയൽവാസികളായ കുറച്ചു ആളുകൾ കൂടി ഇവരോടൊപ്പം പ്രാർത്ഥിക്കാൻ ആരംഭിച്ചിരുന്നു. ഇത് കേട്ടറിഞ്ഞ തൊട്ടടുത്ത ഗ്രാമത്തിലെ സംഘപരിവാർ, RSS പ്രവർത്തകർ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും വിശ്വാസം ത്യജിക്കണമെന്നു പറയുകയും,ഇവർക്കെതരെ കള്ള കേസുകൾ കൊടുക്കുകയും ചെയ്തു.

വിശ്വാസം വെടിയാത്തപക്ഷം ഈ കുടുംബത്തെ മുഴുവൻ ഈ നിമിഷം കൊല്ലുമെന്ന് പറഞ്ഞ അവരോടു നിങ്ങൾക്ക് ഞങ്ങളുടെ ശരീരത്തെ മാത്രമേ കൊല്ലാനാകു ഞങ്ങളുടെ ആത്മാവിനെ കൊല്ലാനാകില്ല എന്നു പറഞ്ഞു ക്രിസ്തുവിനു സാക്ഷ്യം നൽകിയ ധീര കുടുംബമാണിത്. ധാരാളം ഉന്നത അധികാരികൾ ഇവരുടെ അടുക്കൽ നിരന്തരം വരുകയും ക്രൈസ്തവ വിശ്വാസം ത്യജിച്ച് ഹൈന്ദവ വിശ്വാസം സ്വീകരിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. ഒരിക്കൽ രാത്രിയിൽ ഇവരെ കൊല്ലാനായി അമ്പും, വില്ലുമൊക്കെയായി തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ഒരു സംഘമാളുകൾ ഇവരുടെ വീട് വളഞ്ഞ സമയം ആ വന്ന ആളുകളുടെ ഗ്രാമത്തിലെ പട്ടികൾ ഇവരുടെ വീടിന് ചുറ്റും കുരച്ചുകൊണ്ട് ഓടിനടക്കുകയും ആ വന്ന ആളുകളിൽ നിന്നും ആ കുടുംബത്തെ രക്ഷിക്കുകയും ചെയ്തു. ദൈവത്തിനായി ഇറങ്ങിതിരിച്ച കുടുംബങ്ങളെ ദൈവം പരിപാലിക്കും എന്ന്‌ ആ സംഭവത്തെപറ്റി പറയുന്ന ആ കുടുംബം ഇന്നും ആ ഗ്രാമത്തിൽ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു.

ക്രൈസ്തവരെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവരുടേയും മനഃപരിവർത്തനത്തിനായി നമ്മുക്ക് പത്തു  വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കാം.

MST ODISHA MISSION
Cuttack
+91 94964 32114