ഓ​​​റി​​​യ​​​ന്‍റ​​​ൽ കാ​​​ന​​​ൻ ലോ ​​​സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യയ്ക്ക് പുതിയ പ്രസിഡന്റ്

ഓ​​​റി​​​യ​​​ന്‍റ​​​ൽ കാ​​​ന​​​ൻ ലോ ​​​സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി റ​​​വ. ഡോ. ​​​വ​​​ർ​​​ഗ്ഗീസ് പാ​​​ല​​​ത്തി​​​ങ്ക​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. റ​​​വ. ഡോ. ​​​വ​​​ർ​​​ഗ്ഗീ​​​സ് പെ​​​രു​​​മാ​​​യ​​​നാ​​​ണ് പു​​​തി​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി.

അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കാ​​​ന​​​ൻ നി​​​യ​​​മപ​​​ണ്ഡി​​​ത​​​നും കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ർ പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ലെ പ്ര​​​ഫ​​​സ​​​റു​​​മാ​​​യ റ​​​വ. ഡോ. ​​​വ​​​ർ​​​ഗ്ഗീസ് പാ​​​ല​​​ത്തി​​​ങ്ക​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താം​​​ഗ​​​മാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം -​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​ണ് റ​​​വ.​ ഡോ. ​​വ​​​ർ​​​ഗ്ഗീ​​​സ് പെ​​​രു​​​മാ​​​യ​​​ൻ.

മറ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: റ​​​വ. ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ആ​​​ളൂ​​​ർ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​റ​​​യ്ക്ക​​​ൽ (ട്ര​​​ഷ​​​റ​​​ർ), റ​​​വ. ഡോ. ​​​ബോ​​​ബി ത​​​റ​​​ക്കു​​​ന്നേ​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത്, റ​​​വ. ഡോ. ​​​ജോ​​​യി പാ​​​ലി​​​യേ​​​ക്ക​​​ര, സി. ഡോ. ​​​ഷെ​​​റി​​​ൻ എ​​​സ്എ​​​ച്ച് (എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ).

ര​​​ണ്ടു ദി​​​വ​​​സ​​​മാ​​യി തൃ​​​ശൂ​​​ർ ഡി​​​ബി​​​സി​​​എ​​​ൽ​​​സി-​​​യി​​​ൽ ചേ​​​ർ​​​ന്ന വാ​​​ർ​​​ഷി​​​ക​​​യോ​​​ഗ​​​ത്തി​​ലാ​​ണ് ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.