
കോട്ടയം അതിരൂപതയിലെ അത്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതയിലെ വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകളെ ഒരുമിച്ചു ചേര്‍ക്കുന്നതിന്റെ ഭാഗമായി അതിരൂപതാംഗങ്ങളായ അഭിഭാഷകരുടെ കൂടിവരവ് മെയ് 14 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30-ന് ചൈതന്യയില്‍ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കൂടിവരവ് ഉദ്ഘാടനം ചെയ്യും.
കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അതിരൂപതാഗംങ്ങളായ അഭിഭാഷകപ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.
കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, റിട്ടയേഡ് ജില്ലാ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍, അഡ്വ. എലിസബത്ത് ജോണ്‍, അഡ്വ. ജോസ് എബ്രാഹം, അഡ്വ. ജേക്കബ് ഇ. സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ബിനോയി ഇടയാടിയില്‍, സെക്രട്ടറി