ഹെൽപ്പ് ഡെസ്ക്ക് ശിൽപശാല സംഘടിപ്പിച്ചു

മാനന്തവാടി രൂപതയുടെ സുവര്‍ണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് എ.കെ.സി.സി മാനന്തവാടി രൂപത സമിതി ഹെൽപ്പ് ഡെസ്ക്ക് രൂപീകരണ ശിൽപശാല നടത്തി. ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും അർഹരായവർക്ക് ലഭ്യമാക്കുവാൻ അവരെ സഹായിക്കുക, സ്‌കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നിവയ്ക്കാണ്  ഇടവകാതല ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുക.

മാനന്തവാടി രൂപതയിലെ ഇടവകകളിൽ നിന്നുള്ള ഹെൽപ്പ് ഡെസ്ക്ക് കൺവീനർമാർ ശിൽപശാലയിൽ പങ്കെടുത്തു. പനമരം സെന്റ് ജൂഡ് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് ഉദ്ഘാടനം ചെയ്തു. രൂപത ജൂബിലി കൺവീനർ ഫാ. ബിജു മാവറ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഹെൽപ്പ് ഡെസ്ക്ക് കൺവീനർ ശ്രീ. രാജേഷ് ജോൺ, എ.കെ.സി.സി രൂപതാ പ്രസിഡണ്ട് ശ്രീ. കെ.പി. സാജു, സെക്രട്ടറി ശ്രീ. സെബാസ്റ്റ്യൻ പുരക്കൽ, ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, ശ്രീമതി ഗ്ലാഡിസ് ചെറിയാൻ, രൂപതാ കൺവീനർ ശ്രീ. ജോൺസൺ തൊഴുത്തുങ്കൽ, ശ്രീ. ജെയിംസ് തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തൃശൂർ രൂപതാ ഹെൽപ്പ് ഡെസ്ക്ക് കോഓഡിനേറ്റർമാരായ ശ്രീ. ജോമി ജോൺസൺ, ശ്രീ. റോണി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.