അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ക്ഷേമപെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യർക്ക് ലഭ്യമായിരുന്ന ക്ഷേമപെൻഷൻ റദ്ദാക്കിയ ധനവകുപ്പിന്റെ ഉത്തരവ് നിർഭാഗ്യകരമാണെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പിള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ. ക്ഷേമ പെൻഷൻ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്.

പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഉത്തരവ് പുനഃപരിശോദിക്കണമെന്നും മാർ ജോസ് പുളിക്കൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അഗതികൾക്കും അനാഥർക്കും യാതൊരു ക്ഷേമപെൻഷനും അർഹതയില്ലെന്നുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.