13 രാജ്യങ്ങളില്‍ നിന്നുള്ള 27 സെമിനാരി വിദ്യാര്‍ത്ഥികള്‍ റോമില്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

13 രാജ്യങ്ങളില്‍ നിന്നുള്ള 27 ഓപുസ് ദേയി സെമിനാരി വിദ്യാര്‍ത്ഥികള്‍ നവംബര്‍ 21 ാം തിയതി ഉച്ചകഴിഞ്ഞ് റോമിലെ അന്താരാഷ്ട്ര ഓപുസ് ദേയി സെമിനാരിയായ ‘റോമന്‍ കോളേജ് ഓഫ് ദി ഹോളി ക്രോസ്’ സെമിനാരിയിലെ ‘ഔര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ്’ ചാപ്പലില്‍ നടന്ന ചടങ്ങില്‍വെച്ച് ടെക്‌സാസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി മോണ്‍. ജുവാന്‍ ഇഗ്‌നാസിയോ അരിയെറ്റായില്‍ നിന്നും ഡീക്കന്‍പട്ടം സ്വീകരിച്ചു.

പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നതിനാല്‍ ഡീക്കന്‍പട്ടം സ്വീകരിച്ചവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചടങ്ങില്‍ സംബന്ധിക്കുവാന്‍ സാധിച്ചില്ല. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഓണ്‍ലൈനിലൂടെ വീക്ഷിച്ചുകൊണ്ടിരുന്ന പട്ടസ്വീകരണാര്‍ത്ഥികളുടെ മാതാപിതാക്കളെ മോണ്‍. ജുവാന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

സ്‌പെയിന്‍, മെക്‌സിക്കോ, പെറു, ബ്രസീല്‍, കാനഡ, ഇംഗ്ലണ്ട്, ജര്‍മ്മനി, റൊമാനിയ, സ്ലോവാക്യ, ജപ്പാന്‍, കെനിയ, ലിത്വാനിയ, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.