കുമ്പസാരത്തിന്റെ പവിത്രത തകർക്കുന്ന ബില്ലിനെ എതിർത്ത് വിസ്കോൺസിനിലെ കത്തോലിക്കാ സഭ 

കുമ്പസാരത്തിന്റെ രഹസ്യാത്മക സ്വഭാവം തകർക്കുന്ന ബില്ലിനെ ശക്തമായി എതിർത്തുകൊണ്ട് വിസ്കോൺസിനിലെ സഭാനേതൃത്വം. കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതു തടയാനായി ഈ ആഴ്ച പാസാക്കിയ രണ്ട് ബില്ലിലാണ് കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാൻ വൈദികരെ നിർബന്ധിക്കുന്നത്.

ഈ നിയമനിർമ്മാണത്തെ തുടർന്നാണ് കത്തോലിക്കാ സഭാധികൃതരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ബില്ലിൽ, കുമ്പസാരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്തതായി അറിവ് ലഭിച്ചാൽ ഉടൻതന്നെ അധികാരികളെ അറിയിക്കണം എന്ന് വൈദികരോട് നിഷ്കര്‍ഷിച്ചിരിക്കുന്നു. ഈ തീരുമാനം ഇരകൾക്ക് നീതി ലഭിക്കുക എന്നതിനേക്കാളുപരിയായി കുമ്പസാരം എന്ന കൂദാശയുടെ മേലുള്ള അതിക്രമമാണെന്ന് കാത്തലിക് കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കിം വെർകൗട്ടെറൻ വെളിപ്പെടുത്തി.

എന്നാൽ, കുമ്പസാര രഹാസ്യം വെളിപ്പെടുത്തുന്ന തരത്തിലുള്ള ഒരു നീക്കവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന വ്യക്തമായ നിലപാടിലാണ് വൈദികർ.