തിരുക്കുടുംബത്തെ മാതൃകയാക്കാന്‍ ഒരു വര്‍ഷം

ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിന്റെ തിരുനാൾ ദിനത്തിൽ കുടുംബവർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസിസ് പാപ്പ.  വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ദിനമായ മാർച്ച് 19-ന് തുടക്കം കുറിക്കുന്ന കുടുംബവർഷം 2022 ജൂണിൽ റോമിൽ വച്ചു നടക്കുന്ന ലോക കുടുംബ സമ്മേളനത്തോടെ സമാപിക്കും.

ഫ്രാൻസിസ് പാപ്പയുടെ അമോറിസ് ലെറ്റീഷ എന്ന അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങിയിട്ട്  2021-ല്‍ അഞ്ചു വർഷം പൂർത്തിയാവുകയാണ്. കുടുംബങ്ങളുടെ പവിത്രതയും വിവാഹജീവിതത്തിന്റെ അമൂല്യതയും ചൂണ്ടിക്കാണിക്കുന്ന ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് കുടുംബങ്ങൾക്കായുള്ള വർഷം പാപ്പാ പ്രഖ്യാപിച്ചത്. 2016 മാർച്ച് 19-ന് പൂർത്തീകരിച്ച ഈ പ്രബോധനം, 2016 ഏപ്രിൽ എട്ടിനാണ് പ്രസിദ്ധീകരിച്ചത്. സ്നേഹത്തിന്റെ സന്തുഷ്ടി (Joy of Love) എന്ന ഈ അപ്പസ്തോലിക രേഖയിൽ കുടുംബത്തെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളും ചർച്ചാവിഷയമായി.

2016 ആഗസ്റ്റ് പതിനഞ്ചിന് ഫ്രാൻസിസ് പാപ്പ രൂപീകരിച്ച കുടുംബത്തിനും അത്മായർക്കും ജീവനും വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷനാണ് കുടുംബവർഷത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അമോറിസ് ലെറ്റീഷ എന്ന ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക, വിവാഹം എന്ന കൂദാശായെ ഒരു ദൈവദാനമായും അത് ഉൾക്കൊള്ളുന്ന മനുഷ്യസ്നേഹത്തിന്റെ രൂപാന്തരീകരണശക്തിയെയും പ്രഘോഷിക്കുക, കുടുംബ പ്രേഷിതപ്രവർത്തനങ്ങളുടെ സജീവ ഏജൻ്റാകാൻ കുടുംബങ്ങളെ പ്രാപ്തമാക്കുക, സ്നേഹത്തിന്റെ സത്യത്തിൽ രൂപപ്പെടുന്നതിന്റെ പ്രാധാന്യം യുവജനതയെ ബോധ്യപ്പെടുത്തുക, കുടുംബപ്രേഷിതത്വത്തിന്റെ കാഴ്ചപ്പാടും വ്യാപ്തിയും വിശാലമാക്കുക എന്നിവയാണ് കുടുംബവർഷത്തിലെ അഞ്ചു ലക്ഷ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.