സ്നേഹം മാത്രമാണ് മനുഷ്യഹൃദയങ്ങളെ കീഴടക്കുന്നതും പരിവർത്തനപ്പെടുത്തുന്നതും: പാപ്പാ

സ്നേഹം മാത്രമാണ് മനുഷ്യഹൃദയങ്ങളെ കീഴടക്കുന്നതും പരിവർത്തനപ്പെടുത്തുന്നതുമെന്ന് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 27 -ന് പരിശുദ്ധാത്മാവിന്റെ ഫലങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

രക്ഷയുടെയും വിശ്വാസത്തിന്റെയും കേന്ദ്രം കർത്താവിന്റെ മരണവും പുനരുത്ഥാനവുമാണെന്ന് വി. പൗലോസ്, ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു. ജീവിച്ചിരിക്കുന്ന സത്യദൈവത്തേക്കാൾ മതസുരക്ഷ തേടുന്ന, ദൈവസ്നേഹം മുഴുവനായി സ്വീകരിക്കുന്നതിനു പകരം ആചാരങ്ങളിലും പ്രമാണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അനേകം ആളുകൾ ഇന്നുമുണ്ടെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി.

ആത്മാവിലൂടെ, ക്രിസ്ത്യാനികൾ എന്ന നിലയിലുള്ള നമ്മുടെ ജീവിതം നവീകരിക്കപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.