കെസിഡബ്ള്യൂഎ ‘കൗമാരം കരുതലോടെ’: ഓൺലൈൻ സെമിനാർ ജൂലൈ 25 -ന്

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ‘കൗമാരം കരുതലോടെ’ എന്ന വിഷയത്തിൽ ഓൺലൈൻ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 25 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ സംഘടിപ്പിക്കുന്ന സെമിനാറിൽ അതിരൂപതയിലെ 7, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളും മാതാപിതാക്കളും പങ്കെടുക്കും.

അതിരൂപതയിലെ വിശ്വാസപരിശീലന കമ്മീഷൻ, ചെറുപുഷ്പ മിഷൻലീഗ്, മീഡിയ കമ്മീഷൻ, കെ.സി.വൈ.എൽ, കാർട്ട് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന സെമിനാർ അപ്നാദേശ് ടിവി യുട്യൂബ് ചാനലിൽ ലൈവായും ലഭ്യമാക്കും. കോവിഡ് സാഹചര്യത്തിൽ കൗമാരക്കാർ അഭിമുഖീകരിക്കുന്ന മാനസിക വൈകാരിക പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ ഡോ. രാജശേഖരൻ നായർ ക്ലാസ്സ് നയിക്കും.

ഷൈനി സിറയക് ചൊള്ളമ്പേൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.