ഓൺലൈൻ റിലീസിന് ഒരുങ്ങി ‘കാറ്റിനരികെ’

ചിത്രീകരണം പൂർത്തിയാക്കിയ ‘കാറ്റിനരികെ’ ചിത്രം റിലീസിന് ഒരുങ്ങുന്നു. ഈസ്റ്റർ നാളുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം പ്രൈം റീൽ എന്ന പ്രമുഖ OTT പ്ലാറ്റ്ഫോമിലൂടെ ഏപ്രിൽ നാല് മുതൽ ലോകം മുഴുവനും ആയി റിലീസ് ചെയ്യുകയാണ്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് തിയേറ്റർ റിലീസ് പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ആണ് ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നത്.

ക്യാപ് ക്രീയേഷൻസ് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോയി കാരക്കാട്ട് കപ്പുച്ചിൻ ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഷിനൂബ് ടി. ചാക്കോയും എഡിറ്റിങ് വിശാഖ് രാജേന്ദ്രനുമാണ്. സ്‌മിറിൻ സെബാസ്റ്റ്യനും സംവിധായകനും ചേർന്നാണ് തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. ആന്റണി എൽ. കപ്പൂച്ചിന്റെ ആണ് സിനിമയുടെ കഥ. വിശാൽ ജോൺസന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നോബിൾ പീറ്റർ ആണ്. ചിത്രത്തിലെ നീലാകാശം എന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.