‘വഴിക്കൂറായി’ – ഓൺലൈൻ കോഴ്‌സ് മെറിറ്റ് ഡേ ഏപ്രിൽ 10-ന്

കോട്ടയം അതിരൂപതയിലെ ഡോ. ജേക്കബ് കൊല്ലാപറമ്പിൽ എഡ്യുക്കേഷനൽ ട്രസ്റ്റിന്റെയും (JET) ക്‌നാനായ അക്കാദമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെയും (KART) നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വഴിക്കൂറായി’ രാജ്യാന്തര ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലെ പങ്കാളികളുടെ കൂടിവരവും മെറിറ്റ് ഡേയും 2021 ഏപ്രിൽ 10 -ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതൽ 5 മണി വരെ ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

2020 ജൂലൈ 3 -ന് തുടക്കം കുറിച്ച കോഴ്‌സ് 2020 ഡിസംബറിൽ അവസാനിച്ചിരുന്നു. തുടർന്ന് 2021 -ൽ പരീക്ഷയും കോഴ്‌സ് പൂർത്തീകരണത്തിനായി പങ്കെടുത്തവരുടെ അസൈൻമെന്റ് സമർപ്പണവും പൂർത്തിയാക്കി. ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷൻ, ക്‌നാനായ കാത്തലിക് കോൺഗ്രസ്, ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് കോഴ്‌സ് സംഘടിപ്പിച്ചത്. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡോ. ജോൺസൺ നീലനിരപ്പിൽ, ഫാ. ബൈജു മുകളേൽ, ഡോ. ബിജോ കൊച്ചാദംപള്ളിൽ എന്നിവരടങ്ങുന്ന ടീമാണ് കോഴ്‌സ് നടത്തിപ്പിന് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.