വിശുദ്ധ കുർബാനയെ കൂടുതൽ അറിയാൻ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം

വിശുദ്ധ കുർബാനയെ കുറിച്ച് കൂടുതൽ അറിയുവാനും ആഴത്തിൽ മനസിലാക്കുവാനും അതിലൂടെ ഭക്തിനിർഭരമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും സഹായിക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം. ക്ലാസുകൾ എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം 7 : 30 മുതൽ 8 : 10 വരെ സൂം വഴി നടത്തപ്പെടുന്നു. ഫാ. ജെബിൻ പത്തിപ്പറമ്പിൽ എംസിബിഎസ് ആണ് ക്ലാസുകൾ നയിക്കുന്നത്.

പഴയ – പുതിയ നിയമ ഗ്രന്ഥങ്ങളിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള വിശദീകരണം, വിശുദ്ധ കുർബാനയിൽ എങ്ങനെ ആഴത്തിൽ പങ്കുചേരാം തുടങ്ങിയ വിഷയങ്ങളാണ് ക്ലാസിൽ കേന്ദ്രീകരിക്കുന്നത്. സൂം ഐഡി :3347907646 , പാസ്സ്‌വേർഡ്: eucharist എന്നിവ ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാൻ കഴിയും.

കൂടാതെhttps://www.youtube.com/c/Lifeday ഈ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ ഇതിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളിലും പങ്കെടുക്കുവാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.