നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികരിൽ ഒരാളെ വിട്ടയച്ചു

നൈജീരിയയിലെ സോകോട്ടോ രൂപതയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട രണ്ടു വൈദികരിൽ ഒരാളെ വിട്ടയച്ചു. കഴിഞ്ഞ മാസമാണ് ഫാ. ജോ കെക്കെയെയും ഫാ. അൽഫോൻസസിനെയും അക്രമികൾ തട്ടിക്കൊണ്ടു പോയത്. ഇതിൽ 75-കാരനായ ഫാ. കെക്കെയെയാണ് വിട്ടയച്ചത്. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.

മെയ് 20-ന് ആയുധധാരികളായ അക്രമികൾ ഒരു പുരോഹിതനെ ആക്രമിച്ചിരുന്നു. അതിനടുത്ത ദിവസം തന്നെ 33-കാരനായ വൈദികനെ കൊലപ്പെടുത്തിയിരുന്നു. “ഇത്തരം ഹീനമായ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പശ്ചാത്താപത്തിനും തിരിച്ചുവരവിനുമായി നമുക്ക് പ്രാർത്ഥിക്കാം” – കടുന അതിരൂപതാധ്യക്ഷൻ മോൺ. മാത്യു നാഗോസോ, അക്രമികളാൽ കൊല ചെയ്യപ്പെട്ട വൈദികന്റെ മൃതസംസ്കാര ശുശ്രൂഷാവേളയിൽ പറഞ്ഞു.

കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് ക്ഷമിക്കുവാനുള്ള കൃപ ദൈവം നൽകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നന്നേക്കുമായി ഇരകളായി തുടരാതിരിക്കുവാൻ ശരിയായ മുന്നേറ്റം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.