ജപമാല ചൊല്ലി ഒരു ദശലക്ഷം കുട്ടികൾ

ലോകമെമ്പാടുമുള്ള ഒരു ദശലക്ഷം കുട്ടികൾ ഒക്ടോബർ 18 -ന് ജപമാല പ്രാർത്ഥനക്കായി ഒന്നിക്കുന്നു. അമേരിക്ക, സ്പെയിൻ, കെനിയ, ഇന്ത്യ, കൊളംബിയ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ 44 രാജ്യങ്ങളിൽ നിന്നുള്ള 1,00,000 -ത്തിലധികം കുട്ടികൾ ജപമാല ക്യാമ്പയിനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊന്തിഫിക്കൽ ചാരിറ്റി പ്രസിദ്ധീകരിച്ച ഓൺലൈൻ മാപ്പിൽ പറയുന്നു.

ലോകമെമ്പാടുമുള്ള പീഡിതരായ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന, 1947 -ൽ സ്ഥാപിതമായ ഒരു പൊന്തിഫിക്കൽ ഫൗണ്ടേഷനാണ് എയ്ഡ് ടു ചർച്ച് ഇൻ നീഡ്. “2021 -ലെ ജപമാല ക്യാമ്പയിൻ കുട്ടികളെ മാതാവിനോടൊപ്പം കൈകോർത്ത് വി. യൗസേപ്പിന്റെ സംരക്ഷണത്തിൽ പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ പ്രാർത്ഥനയിലൂടെയും വിശ്വസ്തതയിലൂടെയും അവന്റെ വചനത്തോടുള്ള അനുസരണത്തിലൂടെയും ദൈവത്തിന് എല്ലാ കാര്യങ്ങളും എങ്ങനെ നന്മയിലേക്ക് മാറ്റാൻ കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് വി. യൗസേപ്പിന്റെ ജീവിതം” – എസിഎൻ പ്രസിഡന്റ് കർദ്ദിനാൾ മൗറോ പിയാസെൻസ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.