ഒമിക്രോൺ: ആഗോളതലത്തിൽ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നും ആഗോളതലത്തിൽ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന. വൈറസിനു സംഭവിച്ചിരിക്കുന്ന ജനിതകമാറ്റം ഉയർന്ന വ്യാപനശേഷി നൽകുന്നതും രോഗപ്രതിരോധശക്തി മറികടക്കുന്നതുമായ തരത്തിലാണ്. അതിനാൽ ഒമിക്രോൺ വൈറസ് ആഗോളതലത്തിൽ വളരെ വേഗം പടരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഒമിക്രോൺ വൈറസിന്റെ പ്രത്യേകത കണക്കിലെടുത്ത് ലോകത്ത് വീണ്ടും കോവിഡ് തരംഗമുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ കോവിഡ്-19  മഹാമാരിയെ നേരിടുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഉടമ്പടി വേണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.

ഒമിക്രോൺ വൈറസ് സാന്നിധ്യം കണ്ടെത്തിയ പ്രദേശത്തു നിന്നെത്തിയ യാത്രക്കാർക്ക് പരിശോധന ശക്തമാക്കണം. ആർടിപിസിആർ ടെസ്റ്റ് പോസിറ്റിവാകുന്ന സാമ്പിളുകളിൽ ഒമിക്രോൺ വൈറസ് സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും ഡബ്ള്യൂഎച്ച്ഒ നിർദ്ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.