ഒമിക്രോൺ വൈറസ് കൂടുതൽ അപകടകാരിയല്ലെന്ന് കേന്ദ്രം 

ഒമിക്രോൺ വൈറസ് കൂടുതൽ അപകടകാരിയാണെന്നതിന് തെളിവുകൾ ഇല്ലെന്ന് കേന്ദ്രം. കോവിഡ് രണ്ടാം തരംഗത്തിനു കാരണമായ ഡെൽറ്റാ വൈറസുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ വൈറസ് കൂടുതൽ അപകടകാരിയാണെന്നു പറയാനാകില്ല. തീവ്ര രോഗവ്യാപന ശേഷിയുള്ളതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ ഒമിക്രോൺ വൈറസ്, നിലവിൽ രാജ്യത്ത് 23 പേരിൽ മാത്രമാണ് കണ്ടെത്തിയത്.

ലോകത്ത് ആദ്യമായി ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് നവംബർ 25 -ന് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്. അതിനു ശേഷം 38 രാജ്യങ്ങളിലേക്കു വ്യാപിച്ച ഒമിക്രോൺ വൈറസ് ബാധിച്ച് ലോകത്തെവിടെയും മരണമുണ്ടായതായും വർദ്ധനവ് ഉണ്ടായതായും രേഖപ്പെടുത്തിയിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒമിക്രോണിനെ സംബന്ധിക്കുന്ന കൃത്യമായ പഠനങ്ങൾ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.