ഓ​ഖി: “കത്തോലിക്കാ സഭ എ​ഴു​തി​ച്ചേ​ർ​ത്ത​തു സ്നേ​ഹ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം”

ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ത്തോ​​​ലി​​​ക്കാ ​​​സ​​​ഭ ഏ​​​ഴു​​​തി​​​ച്ചേ​​​ർ​​​ത്ത​​​തു സ്നേ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ അ​​​ധ്യാ​​​യ​​​മാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​സ് പീ​​​സ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ വി​​​ശ്വാ​​​സ​​​വും പ്രാ​​​ർ​​​ഥ​​​നാ ചൈ​​​ത​​​ന്യ​​​വും ത​​​ന്നെ അ​​​തി​​​ശ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ എം. സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു. ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ദൈ​​​വ​​​സ്നേ​​​ഹം കൂ​​​ടു​​​ത​​​ൽ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തെ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ് പ​​​റ​​​ഞ്ഞു. ഓ​​​ഖി പു​​​ന​​​ര​​​ധി​​​വാ​​​സ റി​​​പ്പോ​​​ർ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ടി.​​​ലെ​​​നി​​​ൻ രാ​​​ജി​​​ന് ന​​​ൽ​​​കി അ​​​ദ്ദേ​​​ഹം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ദു​​​ര​​​ന്തം നേ​​​രി​​​ട്ട കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴ് രൂ​​​പ​​​ത​​​ക​​​ൾ​​​ക്കു​​​മാ​​​യി കെ​​​സി​​​ബി​​​സി-​​​ജെ​​​പി​​​ഡി ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ച്ച 41 വീ​​​ടു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ൽ ദാ​​​ന​​​വും 250 പേ​​​ർ​​​ക്കു സ്വ​​​യം തൊ​​​ഴി​​​ൽ ചെ​​​യ്യാ​​​നു​​​ള​​​ള ധ​​​ന​​​സ​​​ഹാ​​​യ​​​വും 65 പേ​​​ർ​​​ക്ക് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.