രണ്ടു പ്രൊ ലൈഫ് നിയമങ്ങൾക്കു അംഗീകാരം നൽകി ഓഹിയോ സെനറ്റ്

എന്നും ജീവന്റെ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഓഹിയോ പുതിയ രണ്ടു പ്രൊ ലൈഫ് നിയമങ്ങൾക്കു കൂടി അംഗീകാരം നൽകി. മുൻപ് നിയമപരമാക്കിയ പ്രൊ ലൈഫ് നിയമങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമങ്ങൾ കൂടി കൊണ്ടുവന്നത്. പ്രതിസന്ധികൾ ഉണ്ടെങ്കിലും ജീവന്റെ സംരക്ഷത്തിനു ഊന്നൽ നൽകുന്ന ഓഹിയോ, സംസ്ഥാനത്തിന്റെ ഉറച്ച പ്രൊ ലൈഫ് നിലപാടാണ് ഈ നിയമ നിർമ്മണത്തിലൂടെ വെളിപ്പെടുന്നത്.

‘അമ്മ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഇല്ലാതാക്കുന്നതിൽ നിന്നും പിന്തിരിയുകയാണെങ്കിൽ കെമിക്കൽ അബോർഷൻ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ ഡോക്ടർമാർ അമ്മയ്ക്ക് നിർദ്ദേശിച്ചു നൽകുന്നതിനുള്ള അനുമതി നൽകികൊണ്ടുള്ള ബിൽ 155 ആണ് ബുധനാഴ്ച ഒഹിയോ സെനറ്റ് പാസാക്കിയത്. കൂടാതെ അബോർഷനു ശ്രമിച്ചിട്ടും കുട്ടി ജീവനോടെ ഇരിക്കുന്നു എങ്കിൽ ആ വിവരം സംസ്ഥാന ആരോഗ്യ വിഭാഗത്തിൽ അറിയിക്കണം എന്നും ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കണം എന്നും അനുശാസിക്കുന്ന ബിൽ 208 ഉം സെനറ്റ് പാസാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ്  22 ആഴ്ചകൾക്കു ശേഷം ഉള്ള അബോർഷൻ ഓഹിയോയിൽ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയിരുന്നു. കൂടാതെ ഹൃദയമിടിപ്പ് തുടങ്ങിയതിനു ശേഷം ഉള്ള അബോർഷൻ നിർത്തലാക്കികൊണ്ടുള്ള നിയമവും നടപ്പിലാക്കിയത് വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.