
എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ തൃക്കാക്കര വിജോ ഭവന് പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ടായിരുന്നു അന്ത്യം. 85 വയസായിരുന്നു. മൃതദേഹം ഇന്ന് (17.06.2021, വ്യാഴാഴ്ച) ഉച്ച വരെ ഞാറക്കലിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
ഉച്ച കഴിഞ്ഞ് ഒരു മണിയോടെ വീട്ടില്‍ നിന്ന് മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി 1.30-ന് പള്ളിയില്‍ എത്തിക്കും. 3 മണിക്ക് ഞാറക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ വച്ച് വിശുദ്ധ കുര്ബാനയോടു കൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍ ആന്റണി കരിയില്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. സമാപനശുശ്രൂഷയ്ക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് കാര്‍മ്മികത്വം നിര്‍വഹിക്കും.
1961 സെപ്തംബര്‍ 27-ന് കാകര്ദ്ദിനാള് ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നാണ് സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന് പൗരോഹിത്യം സ്വീകരിച്ചത്. മുട്ടം പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും കച്ചേരിപ്പടി, നോര്‍ത്ത് പറവൂര്‍, ഉദയംപേരൂര്‍ ഓള്‍ഡ്, ഇരുമ്പനം, പാലാരിവട്ടം, തിരുമുടിക്കുന്ന്, മൂക്കന്നൂര്‍, മേലൂര്‍, ആലുവ, ഇടപ്പള്ളി, തലയോലപ്പറമ്പ്, താന്നിപ്പുഴ, ആലങ്ങാട്, വള്ളുവള്ളി, കുറുമശ്ശേരി എന്നീ ഇടവകകളില്‍ വികാരിയായും സിഎംഎല്‍, ഡിസിഎംഎസ്, ഹോളി ചൈല്‍ഡ്ഹുഡ്, പൊന്തിഫിക്കല്‍ അസോസിയേഷന് എന്നീ മേഖലകളില്‍ ഡയറക്ടറായും അച്ചന് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ശങ്കൂരിക്കല്‍ പരേതരായ ജോസഫും ത്രേസ്യയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജേക്കബ് (Late), മാത്യു (Late), പോള്‍, കുഞ്ഞാറമ്മ (Late), സി. അസ്സീസി എസ്എബിഎസ് (Late), റീത്ത, സി. ആനി ജോസ് എസ്എബിഎസ്, ലൂസി.
NB: കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മൃതസംസ്കാരശുശ്രൂഷകള്‍.