ചൈനയില്‍ കന്യാസ്ത്രീ മഠം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  തകര്‍ത്തു

ചൈനയിലെ കത്തോലിക്ക സന്യാസിനി മഠം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തകര്‍ത്തു. ഹേയ്‌ലോങ്ങ്ജിയാങ് പ്രവിശ്യയിലെ കികിഹാര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന  സന്യാസിനി മഠത്തിന്റെ പകുതി ഭാഗമാണ് തകര്‍ത്തത്. രണ്ടുദിവസം മുമ്പാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.

കെട്ടിടത്തില്‍ നിന്നും ഒഴിയണമെന്ന നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ  സന്യാസികള്‍ രൂപത മെത്രാനായ മോണ്‍സിഞ്ഞോര്‍ വേയ് ജിങിയെ വിവരം ധരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സഭാധികാരികളും വിശ്വാസികളും  ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അത് ഗൗനിക്കാതെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

ചൈനയിലെ ഭൂഗര്‍ഭ സഭയുടെ ഭാഗമായിരുന്നു ഈ സന്യാസിനികള്‍. അതിനാലാണ് നടപടിയുമായി മുന്നോട്ട് പോയതെന്ന് വിശ്വാസികള്‍ ആരോപിച്ചു. സിസ്റ്റര്‍മാരെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.