കെനിയയിൽ കത്തോലിക്കാ ടെലിവിഷൻ സ്റ്റേഷൻ സ്ഥാപിക്കുവാനുള്ള ചുമതല സന്യാസിനിക്ക്

ദേശീയ കത്തോലിക്കാ ടെലിവിഷൻ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ചുമലത ഒരു സന്യാസിനിയെ ഏൽപ്പിച്ച് കെനിയയിലെ മെത്രാൻസമിതി. കെനിയയിലെ ഡേസ്റ്റാർ യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് ആന്റ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഡയറക്ടർ ആയ സി. ആഗ്നസ് ലൂസി ലാൻഡോയെ ആണ് യുക്വേലി ടെലിവിഷന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

‘ക്രിസ്തുവിനെ ജനങ്ങളിലേയ്ക്കും ജനങ്ങളെ ക്രിസ്തുവിലേയ്ക്കും കൊണ്ടുവരിക’ എന്ന ആപ്തവാക്യമാണ് ഈ ടെലിവിഷന്റെ പ്രവർത്തനങ്ങൾക്കായി സ്വീകരിച്ചിരിക്കുന്നത്. കെനിയയിലെ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി അടുത്തിടെ, വാണിജ്യപരമായി പ്രക്ഷേപണം ചെയ്യാനുള്ള ലൈസൻസ് ഈ പുതിയ ചാനലിന് നൽകിയിരുന്നു. മെത്രാൻസമിതിയുടെ നേതൃത്വത്തിൽ ഒരു ടെലിവിഷൻ ചാനൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ സി. ആഗ്നസ് നൽകുന്ന നേതൃത്വത്തിനും പ്രതിജ്ഞാബദ്ധതയ്ക്കും ബിഷപ്പുമാർ നന്ദി രേഖപ്പെടുത്തി.

ഇങ്ങനെയൊരു സംരംഭത്തിൽ തന്നെ ഉൾപ്പെടുത്തിയ ബിഷപ്പുമാർക്ക് സിസ്റ്റർ നന്ദി പറഞ്ഞു. വിശ്വാസ സമൂഹത്തോടൊപ്പം ആയിരിക്കുവാനുള്ള ബിഷപ്പുമാരുടെ ആഗ്രഹത്തിന്റെ ഫലമാണ് ഈ ചാനൽ. അവർ ആഗ്രഹിക്കുന്നതുപോലെ ക്രിസ്തുവിനെ പകരുവാനും സുവിശേഷവൽക്കരണം നടത്തുവാനും ഈ ചാനലിന്റെ പ്രവർത്തനത്തിലൂടെ സാധിക്കട്ടെ എന്നും സി. ആഗ്നസ് ലൂസി ലാൻഡോ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.