തന്റെ പ്രവര്‍ത്തിപഥത്തിലെ വജ്ര ജൂബിലി ആഘോഷിച്ച് മെക്‌സിക്കോയിലെ കന്യാസ്ത്രീ

തന്റെ പ്രവര്‍ത്തന പഥത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് മെക്‌സിക്കോയില്‍ നിന്നുള്ള സിസ്റ്റര്‍ എമ്മ. തൊണ്ണൂറ്റേഴുകാരിയായ ഇവര്‍, ദൈവമാതാവിന്റെ തിരുഹൃദയ സഭയിലെ അംഗമാണ്.

മെക്‌സിക്കന്‍ സംസ്ഥാനമായ ജലിസ്‌കോയില്‍ 1921 – ല്‍ ജനിച്ച എമ്മ , 1940- ലാണ് കോണ്‍ഗ്രിഗേഷനില്‍ ചേരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തങ്ങളുടെ പ്രവര്‍ത്തി പഥത്തില്‍ കയറി. ആശ്രിതരേയും രോഗികളെയും ഒക്കെ പരിചരിച്ച അവര്‍ ഇപ്പോള്‍ ഗുവദലാജാരയിലെ ട്രിനിറ്റി ആശുപത്രിയിലെ കോണ്‍ഗ്രിഗേഷന്റെ ആളുകള്‍ക്കൊപ്പമാണ്.

അനുഗ്രഹീത വിസെന്റ ചാവെസ് ഓറോസ്‌കോയാണ് പരിശുദ്ധ ത്രിത്വത്തിന്റെയും ദരിദ്രരുടെയും സേവകരുടെയും സഭ സ്ഥാപിച്ചത്. 19-ാം നൂറ്റാണ്ടിലും 20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒക്കെ മോക്‌സിക്കോയില്‍ സഭയ്ക്ക് നേരെ ഏറെ എതിര്‍പ്പുകളും അവഗണനയും ഒക്കെ നിലനിന്നപ്പോഴാണ് ഇങ്ങനെ ഒരു കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.