കോട്ടയം സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പും പുതുതായി നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ മാത്‌സ് ലാബിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോട്ടയം സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ മാത്‌സ് ലാബിന്റെ ഉദ്ഘാടനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജു ചാമപ്പാറ, മുന്‍ മാനേജര്‍ ഫാ. മാത്യു കുഴിപ്പിള്ളി, പ്രിന്‍സിപ്പാള്‍ ബിനുമോന്‍ റ്റി.എം, പ്രഥമാദ്ധ്യാപിക ജയ തോമസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റ്റി.സി. റോയി, ഷൈനി ഫിലിപ്പ്, പി.റ്റി.എ പ്രസിഡന്റ് മായ മാത്യു, സ്റ്റാഫ് സെക്രട്ടറി ഷൈനി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.