വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ നൊവേന: എട്ടാം ദിനം ഒക്ടോബർ 21

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

എട്ടാം ദിനം (ഒക്ടോബർ 21): വി. ജോൺ പോൾ രണ്ടാമൻ പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രിയ പുത്രൻ  

ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു മറിയത്തോടു ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു സ്നേഹബന്ധം ഉണ്ടായിരുന്നു. 1981 മെയ് പതിമൂന്നിലെ കൊലപാതക ശ്രമത്തിൽ നിന്നു രക്ഷപ്പെട്ടതോടെ അതു കുറച്ചു കൂടെ സുദൃഢമായി. മറിയത്തിന്റെ കരമാണ് വെടിയുണ്ടകളെ തട്ടിമാറ്റിയതെന്നു പാപ്പ ഉറച്ചു വിശ്വസിച്ചിരുന്നു. നന്ദി സൂചകമായി മൂന്നു തവണ ഫാത്തിമായിലേക്കു തീർത്ഥാടനം നടത്തിയ പാപ്പ വെടിയുണ്ടകളിൽ ഒരെണ്ണം ഫാത്തിമാ മാതാവിന്റെ കിരീടത്തിലണിയിച്ചു.

പ്രാർത്ഥന

ഈശോയെ നിന്റെ അമ്മയെ എനിക്കു അമ്മയായി നൽകിയ അനന്ത സ്നേഹത്തിനു നന്ദി പറയുന്നു. ആ അമ്മയെ സ്നേഹിക്കാനും ആ അമ്മയുടെ പുണ്യപൂർണ്ണതയിലേക്കു വളരാനും എന്നെ സഹായിക്കണമേ. വിശുദ്ധ ജോൺ പോൾ  പാപ്പ കന്യകാമറിയത്തോടു ചേർന്നു ജീവിച്ചതു പോലെ എന്റെ ജീവിതവും നിന്റെ അമ്മയോടു ചേർത്തു വയ്ക്കാൻ കൃപ നൽകണമേ. ഈശോയെ നിന്റെ  കൃപയിലും നന്മയിലും ആശ്രയിച്ചു പാപ്പയുടെ മധ്യസ്ഥതയാൽ  ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ

1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള ലുത്തിനിയ

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.

എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
                                       ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ