വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ നൊവേന: ഒന്നാം ദിനം, ഒക്ടോബർ 14

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

ഒന്നാം ദിനം (ഒക്ടോബർ 14): എളിമയുടെ മാതൃകയായ വി. ജോൺ പോൾ രണ്ടാമൻ പാപ്പ

വി. ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പൊന്തിഫിക്കൽ ശുശ്രൂഷയുടെ ആരംഭം മുതൽ എതു രാജ്യത്തു സന്ദർശനം നടത്തിയാലും ആദ്യം നിലം ചുംബിച്ചതിനു ശേഷമേ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചിരുന്നുുള്ളു. ഇതു അദ്ദേഹത്തിന്റെ ആത്മീയ ആരാധ്യപുരുഷനന്മാരിൽ ഒരാളായ വി. ജോൺ മരിയാ വിയാനിയിൽ നിന്നു പഠിച്ചതാണ്. നിലം ചുംബിക്കുക എളിമയുടെ വലിയ ലക്ഷണവും, താൻ സന്ദർശിക്കാൻ വന്ന രാജ്യത്തിലെ ജനങ്ങളോടു കാണിക്കുന്ന വലിയ ബഹുമാനത്തിന്റെയും വാത്സല്യത്തിന്റെയും പ്രകടനമാണ്.

പ്രാർത്ഥന

രക്ഷകനായ യേശുവേ, നിന്നെ അനുകരിച്ചു വി. ജോൺ പോൾ രണ്ടാമൻ പാപ്പ എളിമയിൽ നിലകൊണ്ടു. അദ്ദേഹത്തിന്റെ ശക്തിയുള്ള മധ്യസ്ഥതയാൽ ചിന്തയിലും വാക്കിലും പ്രവർത്തിയിലും എളിമയിൽ വളരാൻ എന്നെ പഠിപ്പിക്കണമേ. മറ്റുള്ളവരെ എന്നെക്കാൾ ശ്രേഷ്ഠരായി കാണുവാൻ കൃപ നൽകണമേ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മധ്യസ്ഥതയാൽ ഞാൻ ഇപ്പോൾ പ്രത്യാശപൂർവ്വം അർപ്പിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക ) എനിക്കു സാധിച്ചു തരണമേ. ആമ്മേൻ

1 സ്വർഗ്ഗസ്ഥനായ പിതാവേ. 1 നന്മ നിറഞ്ഞ മറിയമേ. 1 ത്രിത്വ സ്തുതി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടുള്ള  ലുത്തിനിയ

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ക്രിസ്തുവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന ദയാപൂർവ്വം കേൾക്കണമേ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ലോകരക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളോടു കരുണയായിരിക്കണമേ.
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളോടു കരുണയായിരിക്കണമേ.

എളിമയുടെ നിറകുടമായ വി. ജോൺ പോൾ പാപ്പായേ,
                                       ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
സുവിശേഷവത്കരണ ചൈതന്യമായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ അനുഗാമിയായ വി. ജോൺ പോൾ പാപ്പായേ,
ക്രിസ്തുവിന്റെ ആരാധനകനായ വി. ജോൺ പോൾ പാപ്പായേ,
ദൈവഹിതം നിറവേറ്റുന്നതിനു സ്വയം സമർപ്പിച്ച വി. ജോൺ പോൾ പാപ്പായേ,
കുരിശുകൾ ക്ഷമയോടെ വഹിച്ച വി. ജോൺ പോൾ പാപ്പായേ,
സത്യത്തിന്റെ സ്നേഹിതനായ വി. ജോൺ പോൾ പാപ്പായേ,
മറിയത്തിന്റെ വിശ്വസ്ത പുത്രനായ വി. ജോൺ പോൾ പാപ്പായേ,
സ്വർഗ്ഗത്തിന്റെ പൗരനായ വി. ജോൺ പോൾ പാപ്പായേ,

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.